Friday, September 08, 2006

അശ്ലീലത്തിന്റെ പ്രശ്നം

ബ്ലോഗുകള്‍ നിത്യേന നിരവധി പുതുതായി വരുന്നതിനാല്‍ ഇവയെ വിഷയാധിഷ്ഠിതമായി
വര്‍ഗ്ഗീകരിക്കാനും റേറ്റിംഗ് വഴി നിലവാരപ്പെടുത്തുവാനും ഈയിടെ ശ്രമങ്ങള്‍ ഉണ്ടായിരുന്നുവല്ലോ. ഇവയുടെ പിറകിലെ പരിഗണകളില്‍ സംശയാലുക്കളായവരുടെ അഭിപ്രായപ്രകടനങ്ങള്‍ , രോഷപ്രകടനങ്ങള്‍ , പരിഹാസം എന്നിവയും കൌതുകമുണര്‍ത്തുന്നതായിരുന്നു. അതിനിടെ ബ്ലോഗിനെക്കുറിച്ചുള്ള ഒരു നിര്‍വ്വചനവും അതിന്റെ ഉള്ളടക്കമെന്ത് എന്ന പ്രമാണവും അവതരിപ്പിക്കപ്പെട്ടു. രണ്ടു മിനുട്ടിനുള്ളില്‍ എഴുതപ്പെടുന്നത് എന്നതാണ് ഒരു പ്രമാണം. സന്മാര്‍ഗ്ഗത്തെക്കുറിച്ചുള്ളതാണ് മറ്റൊരു പ്രമാണം. അശ്ലീലമോ വ്യക്തിഹത്യയോ പാടില്ല എന്നതാണ് ആ പ്രമാണം.


പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാമെങ്കിലും അശ്ലീലത്തെക്കുറിച്ചുള്ള അമിതോല്‍കണ്ഠ ഒരു നീതീകരണവുമില്ലാത്തതാണ്. വെബ്ബിലെ പോര്‍ണോ സൈറ്റുകള്‍ കാണുന്നവര്‍
ബ്ലോഗര്‍മാരാവരുതെന്നോ ബ്ലോഗുകള്‍ കാണരുതെന്നോ പറയാത്തത് എന്താണ്. കാരണം,അങ്ങനെ വാദിക്കുന്നത് പ്രായോഗികമല്ല എന്നതു പോലെ അസംബന്ധവുമാണ്.

ലൈംഗികത,രതി എന്നൊക്കെയുള്ള പേരുകളില്‍ നാം ഇന്നു വ്യവഹരിക്കുന്ന നിഷിധവിഷയം എത്ര കാലമായി ഇങ്ങനെ കരിംപട്ടികയിലായിട്ട്?കാമശാസ്ത്രം എന്ന ശാസ്ത്രഗ്രന്ഥം ഉണ്ടായ നാട്ടിലെ ആളുകളാണ് ഇങ്ങനെയുള്ള സാന്മാര്‍ഗ്ഗികവാദികളായത് എന്നത് കൌതുകം ജനിപ്പിക്കുന്ന കാര്യമാണ്. ഗീതഗോവിന്ദം എന്ന ജയദേവകൃതി ഭക്തിപുരസ്സരം സോപാനത്തില്‍ അവതരിപ്പിക്കുന്ന നാട്ടുകാരാണ് നമ്മള്‍ .ഇക്കണക്കിനു പോയാല്‍ തരം കിട്ടിയാല്‍ ഞരളത്ത് രാമപ്പൊതുവാളിനെ പൂര്‍വ്വകാലപ്രാബല്യത്തോടെ അശ്ലീലകലാകാരനാക്കി ഷക്കീലയോടൊപ്പം മാറ്റിയിരുത്തുന്ന കാലം വരില്ലെന്ന് ഒരു ഉറപ്പുമില്ല. മേലില്‍ അമ്പലങ്ങളില്‍ സോപാനസംഗീതം പാടില്ലെന്ന തീര്‍പ്പും വരും.

ഒരു കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന്
ആവശ്യത്തെ വകുപ്പു മേധാവി തള്ളിയത് ഇതേ സാന്മാര്‍ഗ്ഗികപ്രശ്നം ഉന്നയിച്ചാണ്. കുട്ടികള്‍ പോര്‍ണോ സൈറ്റുകള്‍ വിസിറ്റു ചെയ്യും കോളേജില്‍ ലൈംഗിക അരാജകത്വം പടരുമെന്നതായിരുന്നു വാദം. ഇന്റര്‍നെറ്റിനെ ലൈംഗികതയുടെ മേഖലയായി കാണുന്നത് ഏതു തരത്തിലുള്ള അമിതോല്‍കണ്ഠ കാരണമാണോ അതേ കാരണത്താലാണോ

സാന്മാര്‍ഗ്ഗികതയുടെ വിശുദ്ധപദം ബ്ലോഗുകള്‍ക്ക് നല്കുന്നത് എന്ന് ആത്മവിമര്‍ശന പരമായി പരിശോധിക്കേണ്ടതാണ്.

ബ്ലോഗര്‍മാരെക്കുറിച്ചും അവര്‍ സന്ദര്‍ശിക്കുന്ന ബ്ലോഗുകളെക്കുറിച്ചും പഠിച്ചാല്‍ അവരുടെ
അഭിരുചികളെന്തെന്ന് മനസ്സിലാക്കാം. സ്വന്തം അഭിരുചികള്‍ക്കിണങ്ങിയ ബ്ലോഗുകള്‍
സന്ദര്‍ശിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്യുന്നവരാണ് ബ്ലോഗര്‍മാര്‍ ഭൂരിഭാഗവും. എല്ലായിടത്തും എത്തിച്ചരാന്‍ ആരും വെപ്രാളപ്പെടുന്നില്ല, എനിക്ക് ആദ്യമായാണ് ഇത്രയും കമന്റുകള്‍ കിട്ടുന്നത്. അതിലൊന്നും "കൊള്ളാം,നന്നായിട്ടുണ്ട് " എന്ന് കമന്റിടുന്നവരല്ല. അവരുടെ വായനാവിഭവമല്ല ഇടതുപക്ഷത്തിന് നല്കാനുള്ളത് എന്ന് അവര്‍ അംഗീകരിച്ചു തന്നിട്ടുണ്ട്. അല്ലെങ്കില്‍ , ആരാണ് ബ്ലോഗില്‍ അനാവശ്യമായ രാഷ്ട്രീയം പറയുന്നത് എന്ന് അവര്‍ ചോദിക്കുമായിരുന്നില്ലേ?എതിര്‍ക്കുമായിരുന്നില്ലേ?

ബ്ലോഗര്‍മാര്‍ കാണിക്കുന്ന ഉദാരത ബ്ലോഗ് റോള്‍ അഡ് മിനികള്‍ കാണിക്കാത്തത് അവര്‍ക്ക് നല്ല ഉദ്ദേശ്യമാണ് ഉള്ളത് എന്നതിനാലാണ് എന്ന് സമ്മതിക്കാം. ഗോവിന്ദപ്പിള്ളയുടെ പേരിലും കേരളപോലീസിന്റെ പേരിലും ബ്ലോഗ് ഇറക്കുന്നവര്‍ എന്തുകൊണ്ട് ലൈംഗികബ്ലോഗ് ഇറക്കിയില്ല? ഉത്തരം ലളിതമാണ്. നെറ്റില്‍ അതിന് ഒരു ക്ഷാമവുമില്ല. മലയാളം ബ്ലോഗ് കാണാന്‍ ചെയ്യേണ്ട സെറ്റിംഗിന്റെ പ്രയാസമൊന്നുമില്ലാതെ, ഫോണ്ട് പ്രശ്നമൊന്നുമില്ലാതെയും അനായാസമായി കിട്ടാനുള്ള മികച്ച സാധനത്തെക്കാള്‍ കേമമായി ബ്ലോഗ് ഉണ്ടാക്കുക എന്ന മെനക്കേടിന്റെ ആവശ്യമില്ല എന്നതു തന്നെ. ലൈംഗികബ്ലോഗില്‍ അഭിരമിക്കുന്നവരെ
വിനോദിപ്പിക്കാന്‍ ഒന്നും ഇന്നത്തെ നിലയില്‍ ബ്ലോഗുകളിലില്ല എന്നതിനാലാണ് അവര്‍ ഇതിനെ അവഗണിക്കുന്നത്. എന്നിട്ടും കമ്പ്യൂട്ടര്‍ വകുപ്പ് മേധാവിയെപ്പോലെ ശാഠ്യം പടിക്കുന്നത് അനാവശ്യമാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമിതാധികാരപ്രവണതയെക്കുറിച്ച് നടത്തിയ
പഠനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്ന ഒരു വസ്തുതയുണ്ട്. അമിതമായ ലൈംഗികസദാചാരോല്‍കണ്ഠ അമിതാധികാരപ്രവണതയുടെ പ്രഭവങ്ങളിലൊന്നാണ്. ഇതിനെത്തുടര്‍ന്ന് ജര്‍മ്മനിയിലും യൂറോപ്പിലും സ്വതന്ത്രലൈംഗികത വ്യാപകമായി.

കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും ജോസഫിനെക്കുറിച്ചും നിത്യേനയെന്നോണം നമ്മുടെ മാദ്ധ്യമങ്ങള്‍ വിളമ്പുന്ന കഥകള്‍ മലയാളിയുടെ ലൈംഗികസദാചാരോല്‍കണ്ഠ എത്രത്തോളം ഗുരുതരമായ പ്രശ്നമായിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.

നിയമപ്രശ്നം നിയമപ്രശ്നമായി കാണുക.സദാചാരത്തെപ്പറ്റി പുരോഹിതന്മാര്‍ സംസാരിക്കട്ടെ. അവര്‍ക്കു വേറെ പണിയൊന്നുമില്ലല്ലോ.

75 Comments:

At 10:17 PM, Blogger myexperimentsandme said...

This comment has been removed by a blog administrator.

 
At 10:23 PM, Blogger myexperimentsandme said...

ഞാന്‍ മനസ്സിലാക്കിയിടത്തോളം:

ആച്ഛനും അമ്മയും മക്കളും ഒരുമിച്ച് മലയാളം ബ്ലോഗ് എഴുതുന്നുണ്ട്.

അച്ഛനെഴുതുന്ന ബ്ലോഗുകള്‍ മക്കള്‍ വായിക്കുന്നുണ്ട്.

ഭാര്യയും ഭര്‍ത്താവും മലയാളം ബ്ലോഗ്‌ ലോകത്തുണ്ട്.

ഒരു കുടുംബം മുഴുവന്‍ ബ്ലോഗ് ചെയ്യുന്നവരുണ്ട്.

പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാം ഉണ്ട്, മലയാളം ബ്ലോഗ് ലോകത്ത്.

ഒരാള്‍ എഴുതുന്ന ബ്ലോഗ് വീട്ടിലെ എല്ലാവരും വായിക്കുന്നുണ്ട്. ആ വായിക്കുന്ന കൂട്ടത്തില്‍ മറ്റ് മലയാളം ബ്ലോഗുകളും അവര്‍ വായിക്കുന്നുണ്ട്.

എട്ടുവയസ്സുകാരന്‍ ഇന്റര്‍നെറ്റില്‍ നോക്കുന്നതിന് വേണ്ട നിയന്ത്രണങ്ങള്‍ വീട്ടില്‍ തന്നെ വെക്കാം. പക്ഷേ അവനെ മലയാളം ബ്ലോഗുകള്‍ നോക്കുന്നതില്‍‌നിന്നും വിലക്കുമ്പോള്‍ അവന്റെ ചോദ്യം അച്ഛനും ബ്ലോഗെഴുതുന്നുണ്ടല്ലോ, അതെന്താ എന്നായിരിക്കും; അല്ലെങ്കില്‍ അമ്മയ്ക്ക് ബ്ലോഗെഴുതാമെങ്കില്‍ എനിക്കെന്തുകൊണ്ട് വായിച്ചുകൂടാ എന്നായിരിക്കും.

എന്റെ വീട്ടില്‍ മലയാളം ബ്ലോഗുകള്‍ വായിക്കുന്നത് പലപ്പോഴും വീട്ടുകാര്‍ എല്ലാവരും ഒന്നിച്ചിരുന്നാണ്. പല ബ്ലോഗേഴ്‌സും ഇപ്പോള്‍ വീട്ടിലെ അംഗത്തെപ്പോലെയാണ്. അവിടെ കുടുംബത്തിലെ എല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് വായിക്കാന്‍ പറ്റാത്ത ബ്ലോഗുകള്‍ അവരുടെ കണ്ണില്‍ പെട്ടാല്‍ അത് അത്ര നല്ല രീതിയില്‍ എടുക്കും എന്ന് തോന്നുന്നില്ല.

അതുകൊണ്ട് സദാചാരത്തെപ്പറ്റി പറയുകയും വേണ്ട നിയന്ത്രണങ്ങള്‍ വെക്കുകയും വേണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

പ്രായപൂര്‍ത്തിയായവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രൂപ്പല്ലല്ലോ മലയാളം ബ്ലോഗ് കുടുംബം.

ഇതിനപ്പുറത്തെ കാര്യങ്ങള്‍ പത്രങ്ങളിലും സീരിയലുകളിലും മറ്റും വരുന്നില്ലേ എന്ന് ചോദിക്കാം. പക്ഷേ മലയാളം ബ്ലോഗിന് ഒരു സ്ഥാനം ഇപ്പോഴുണ്ട്, പല വീടുകളിലും. അതങ്ങിനെ തന്നെ നില്‍ക്കണമെന്നാണ് എന്റെയൊക്കെ ആഗ്രഹം.

രണ്ട് മിനിറ്റുകൊണ്ട് എഴുതാവുന്നത് എന്ന് പറഞ്ഞത് ബൂലോഗ ക്ലബ്ബില്‍ ഇടുന്ന പോസ്റ്റുകളെപ്പറ്റിയാണെന്ന് തോന്നുന്നു-ഏത് ബ്ലോഗിലും ഇടുന്ന പോസ്റ്റുകളെപ്പറ്റിയല്ല എന്നാണെന്നാണ് എന്റെ ഓര്‍മ്മ.

 
At 10:48 PM, Blogger viswaprabha വിശ്വപ്രഭ said...

ഇടതുപക്ഷക്കാരന്‍ മലയാളം ബ്ലോഗുകളെപ്പറ്റിയും അതില്‍ ചിലതുകളെ പരസ്പരം കൂട്ടിയിണക്കിക്കൊണ്ടുള്ള പിന്മൊഴി പോലുള്ള സൂത്രപ്പണികളെപ്പറ്റിയും ഇനിയും കുറേ പഠിക്കാനുണ്ടെന്നു തോന്നുന്നു.

ഓരോരുത്തരും തീരുമാനിക്കുന്ന അവനവന്റെ പരിധികള്‍ക്കിപ്പുറത്ത് മേയാന്‍ വിടുന്ന പശുവാണ് സദാചാരം. അത് എങ്ങനെയെന്നോ എത്രയെന്നോ തീരുമാനിക്കാനുള്ള അവകാശം അവനവനു തന്നെയാണ്.
മലയാളം ബ്ലോഗുകള്‍ എങ്ങനെ വേണമെന്നോ എന്തൊക്കെ അതിലെഴുതണമെന്നോ ഇവിടെ ഒരൊറ്റ പൂച്ചക്കുഞ്ഞു പോലും പറയുന്നില്ല.
പക്ഷേ പണ്ട് അധികമൊന്നും ആരും ഇല്ലാതിരുന്ന ഒരു കാലത്ത് ആകെയുണ്ടായിരുന്ന ഒരുപിടി ആളുകള്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പും പിന്നെ ഒരു കൊച്ചുസര്‍വ്വറും വെച്ച് അന്യോന്യം കൂട്ടിക്കൊളുത്തി. അത്ര മോശമില്ലാത്ത പരിപാടിയാണെന്നു കണ്ടപ്പോള്‍ ധാരാളം പേര്‍ അവരുടെ കൂടെ കൂടുകയും ചെയ്തു.

ആ കൂട്ടിക്കൊളുത്തിയ നെറ്റ്വര്‍ക്കിനെപ്പറ്റിയാണു പറയുന്നതെങ്കില്‍, അവിടെ സദാചാരത്തിന് ഒരു പരിധിയൊക്കെ നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിക്കകത്തു വരുന്നതേ അവര്‍ എടുക്കൂ. അത് അവരുടെ തന്നെ കുടുംബത്തിലും ചുറ്റുപാടിലും അംഗീകരിക്കപ്പെട്ട സാമൂഹ്യമാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഒരുത്തന്‍ അവന്റെ ഇഷ്ടം പോലെ, അവന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ അശ്ലീലമോ തീവ്രവാദമോ ആഭാസമോ അവന്റെ ബ്ലോഗില്‍ എഴുതിച്ചേര്‍ക്കട്ടെ. ആര്‍ക്കും ഒരു പരാതിയുമുണ്ടാവില്ല. പക്ഷേ അവനു വായനക്കാരെ സമ്പാദിച്ചുകൊടുക്കാന്‍ മുന്‍പറഞ്ഞ സൂത്രക്കൂട്ടായ്മ ഉറക്കമൊഴിക്കണം എന്നു പറഞ്ഞാല്‍ അതു നടക്കില്ല.

തോന്നുമ്പോലെ ചെയ്യുവാനും മറ്റുമുള്ള സ്വാതന്ത്ര്യം നല്ലതുതന്നെ. പക്ഷേ അതു പോയി ഗൂഗിളിനോടും ബ്ലോഗ്‌സ്പോട്ടിനോടും ചോദിച്ചോളൂ.

ഇതെഴുതുന്ന ഞാനും സമൂഹത്തില്‍ വലിയ സദാചാരക്കാരനായിരിക്കാം. പക്ഷേ എല്ലാവരേയും പോലെത്തന്നെ എന്റെ വ്യക്തിജീവിതത്തിലും ഗോപ്യമായ, മാനുഷികമായ കലാപരിപാടികളൊക്കെ നടക്കുന്നുണ്ടാവാം. അതൊക്കെ ഞാന്‍ വാരിവലിച്ച് തെരുവോരത്ത് ഛര്‍ദ്ദിക്കേണ്ട കാര്യമില്ലല്ലോ.


ബ്ലോഗെഴുതൂ... കിട്ടുന്ന സ്വാതന്ത്ര്യം പോലെ ബ്ലോഗെഴുതൂ.. എഴുത്ത് ഇഷ്ടപ്പെടാത്തവരുണ്ടെങ്കില്‍ അവരെ അവഗണിക്കൂ‍. വേണമെങ്കില്‍ അത്തരം ബ്ലോഗുകളെയൊക്കെ കൂട്ടിയിണക്കി സ്വന്തമായി ഒരു ഗൂഗിള്‍ഗ്രൂപ്പും തുടങ്ങൂ. അത്ര വലിയ സാങ്കേതികജ്ഞാനമൊന്നും വേണ്ട അതിന്. ഇഷ്ടം പോലെ വായനക്കാരെ കിട്ടുമായിരിക്കാം.ഒരാള്‍ക്കും (ബ്ലോഗ്‌സ്പോട്ടു പോലുള്ള സേവനദാതാക്കള്‍ക്കും സര്‍ക്കാരിനുമൊഴികെ) തടയിടാന്‍ പറ്റില്ല അങ്ങനെയും കുറേ പേര്‍ ചെയ്താല്‍.

 
At 11:16 PM, Blogger ഖാദര്‍ said...

എന്തു കൊണ്ട് നമ്മുടെ മനസ്സ് ഇങ്ങനെ പീഡന കഥകള്ക്കു പിന്നാലെ പോകുന്നു. പത്രമാധ്യമങ്ങല് കയ്യടക്കിയ ഒരു വിഷയമാണല്ലോ ഇത്. അതിനെ ബ്ലൊഗിലേക്കും വലിച്ചിഴക്കുന്നതെന്തിന്. കാര്യമായ പ്രതികരണം കിട്ടാതാവുമ്പോള് ഇവര് താനെ പിന് വാങ്ങിക്കൊള്ളും. ബ്ലൊഗിനെ ഇങ്ങനെ അര്ത്ധവത്തായ(അക്ഷരത്തെറ്റിന് ക്ഷമ) ചര്ച്ചകളിലേക്ക് നയിക്കുന്നതില് താങ്കള് വഹിക്കുന്ന പങ്ക് അഭിനന്ദനം അര്ഹിക്കുന്നു. അഭിവാദ്യങ്ങള്

 
At 11:49 PM, Anonymous Anonymous said...

അയ്യോ ഇടതേട്ടാ, വെറും ലൈംഗികബ്ലോഗല്ല, പച്ച തെറി, മറിച്ചുചൊല്ലല്‍. അശ്ലീലപ്പാട്ട്‌ ഒക്കെ ബ്ലോഗ്‌ തുടങ്ങിയവര്‍ ഉണ്ടെന്നാണറിവ്‌. ആ എവൂരാന്‍ പൂഴിക്കടകന്‍ അടിച്ച്‌ അതൊക്കെ ബ്ലോഗു സേര്‍ച്ചില്‍ നിന്നും എടുത്തുകളഞ്ഞു. കാരണം ഏറ്റവും പ്രായം കുറഞ്ഞ ബ്ലോഗറിനു രണ്ടു മാസം പ്രായവും ഏറ്റവും പ്രായം കൂടിയ ബ്ലോഗറിനു എഴുപതു വയസ്സുമാണേ. കാമശാസ്ത്രം ഡിസ്കസ്സ്‌ ചെയ്യാനുള്ള ഏജ്‌ ഗ്യാപ്പ്‌ അല്ല അത്‌. എവൂരാന്‍ ലിസ്റ്റ്‌ ചെയ്യാത്തതും പിന്മൊഴീല്‍ വരാത്തതും ചത്തുപോകുമെന്ന ടോട്ടല്‍ ഡിപന്‍ഡന്‍സി കാലം ആയതുകൊണ്ട്‌ ഇതു ഫലിക്കുന്നു.. എത്രകാലം? എന്റെ മക്കളേം ഭാര്യേം കാണിക്കാന്‍ പറ്റാത്ത സ്ഥലമായി ബ്ലോഗ്‌ മാറുമ്പോ എഴുത്തു നിര്‍ത്താനാണു എന്റെ തീരുമാനം.

 
At 2:58 AM, Blogger ഉമ്മര് ഇരിയ said...

വക്കാരിമഷ്ട യുടെ തീരുമാണമാണു ശരി.നല്ലെരു സഹുദ കൂട്ടയമ ഇപ്പോഴുണ്ട്.വിജ്ഞാനവും,വിനോദവും,അനുഭവങ്ങളും,സാഹിത്യസുഷ്ടികളും.എല്ലാമിപ്പോഴുണ്ട്.ഇതു ദഹിക്കുന്നവര്‍ മാത്രം പരിപാവനമായ ഈ തറവാടുമുത്തു കയറിവന്നാല് ‍മതി. ഞങ്ങള്‍‌ക് ഭാര്യയുടെയും,മക്കളുടെയും ഒന്നിച്ചിരുന്ന് ബേലാ്ഗ് എഴുതുകയും,വായിക്കുകയും വേണം.
കുഞ്ഞാലികുട്ടിയുടെയും,ജോസഫിന്റെയും,കണ്ഠര്‌ര്‌രുടെയും കഥ ഈ തറവാട്ടില്‍ വേണ്ട്.
ആ രവിടെ...

 
At 7:57 AM, Blogger K.V Manikantan said...

വക്കാരി, വിശേട്ടാ, അനോണീ....
ലെഫ്റ്റ് ബ്രദറ് പറയുന്നത് അല്പം കൂടി ഉയറ്ന്ന തലത്തില്‍ ചിന്തിക്കൂ. അദ്ദേഹം പറയുന്നതിനല്ല നിങ്ങള്‍ മറുപടി പറയുന്നതെന്ന് തോന്നുന്നു. കുറച്ചു കൂടി ആഴത്തില്‍ ചറ്ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു.

വക്കാരീ, കുടുംബത്തില്‍ എല്ലാവരും ബ്ലോഗറ്മാരാണെന്നിരിക്കല്‍ ഇപ്പോള്‍ തന്നെ കല്ലേച്ചി നടത്തിയ പോസ്റ്റ് -ബ്ലോഗില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ലേഖനം- എങ്ങനെ സ്വീകാര്യമാകും? അച്ഛാ എന്താ അച്ഛാ ഈ ശരീരത്തിന്റെ ആവശ്യം എന്ന് കല്ലേച്ചി എഴുതിയിരിക്കുന്നതെന്ന് ബ്ലോഗ് കുഞ്ഞ് ബ്ലോഗച്ഛനോട് ചോദിക്കില്ലേ?
അതേ സമയം കല്ലേച്ചിയുടെ ബ്ലോഗ്ഗ് ബ്ലോക്ക് ചെയ്താല്‍ മലയാളത്തിലെ മികച്ച ബ്ലോഗുകളില്‍ ഒന്ന് ബ്ലോക്ക് ചെയ്യുകയായിരിക്കില്ലേ ഫലം? മാതൃഭൂമിയോ മനോരമയോ കുടുംബത്തില്‍ ആരും ഒളിച്ചു വച്ചൊന്നുമല്ലല്ലോ വായിക്കുന്നത്? മാതാപിതാക്കളെ embbarrasment ആക്കാന്‍ ഉതുകുന്ന ഒന്നിലധികം വാറ്ത്തകള്‍ ഓരോ ദിവസവും പത്രത്തില്‍ വരുന്നില്ലേ? എന്തിന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അവയവങ്ങളെ പറ്റി ഒരു മികച്ച ലേഖന സീരിസ് വരുന്നുണ്ട്. അത് ആരെങ്കിലും ബ്ലോക്ക് ചെയ്യുന്നുണ്ടോ?

കുറേയെല്ലാം സമൂഹത്തില്‍ ഉള്ളത് അതുപോലെ കിടക്കും. നന്നായി വളരുന്നവറ് (വളറ്ത്തപ്പെടുന്നവറ്) കൊള്ളേണ്ടതു കൊള്ളും തള്ളേണ്ടതു തള്ളും.

നാട്ടിലെ അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ നമ്മള്‍ വേലിക്കത്ത് ഫ്രീ ആയി സംഭാരം കൊടുക്കും. ദാഹിച്ച് വലഞ്ഞ് വേറേ ഗതിയില്ലാതെ വരുന്ന ആള്‍ക്കാറ് അത് കുടിച്ച് കോലായിലിരുന്ന് കാറ്റുകൊണ്ടതിനു ശേഷം “ഡാ, സംഭാരമൊക്കെ നിറ്ത്തി ഇനി മുതല്‍ ഫ്രഷ് ജ്യൂസ് കൊടുക്കണം. കേട്ട്രഡാ...” എന്ന് പറയുന്നതും -ഏവൂരാന്‍ അടങ്ങുന്ന ഈ ഒരു ഗ്രൂപ്പുണ്ടാക്കിയ നല്ല മനസ്സുകളോട് ഞങ്ങള്‍ പറയുന്ന പോലെയൊക്കെ ബ്ലോക്ക് ചെയ്താല്‍ മതി എന്ന് പറയുന്നതും തുല്യമാണ്. പിന്മൊഴി ഗ്രൂപ്പുകാര് എന്തു ബ്ലോക്ക് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അവറ് മാത്രമാ‍ണ്. അതാണ് അതിന്റെ ശരിയും. അവറ് നല്ലവരായതു കൊണ്ട് ഒരു പാനല്‍ ഉണ്ടാക്കി അഭിപ്രായം പങ്കു വച്ചതിനു ശേഷം അത് ചെയ്യുന്നു എന്ന് മാത്രം.

ലെഫ്റ്റ് ബ്രദറേ... മലയാളം ബ്ലോഗുകള്‍ ബ്രാ‍ല് പാറ്റിയതു പോലെ വറ്ദ്ധിക്കുമ്പോള്‍ ഗ്രൂപ്പുകള്‍ കൂടുതല്‍ വരും. പല വിഭാഗങ്ങളും വരും. അന്നത്തോടെ ഈ പ്രശ്നം തീരും എന്നെനിക്ക് തോന്നുന്നു.

അന്നും ചരിത്രത്തില്‍ തങ്കലിപികളാല്‍ ഇവരുടെ പേരുകള്‍ കോറിയിടാന്‍ നമ്മള്‍ ഇന്നലെ വന്ന ബ്ലോഗേഴ്സ് ശ്രദ്ധിച്ചാല്‍ അത് അവരോട് ചെയ്യുന്ന വെറും നീതി മാത്രമായിരിക്കും.

 
At 10:32 AM, Blogger sunil paul said...

എനിക്കൊരു സംശയം.
എന്താണീ അശ്ലീലം എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത്‌.
ലൈഗികത അശ്ലീലമാണ്‌ എന്നതിനോട്‌ എനിക്കു തീരെ യോജിപ്പില്ല.
അങ്ങെനെയാണെങ്കില്‍ നാമെല്ലാം പാപത്തിന്റെ സന്തതികളത്രെ!
വീടുകളില്‍ മാതാപിതാക്കള്‍ തന്നെ ഈ വക കാര്യങ്ങള്‍ സംസാരിക്കേണ്ട കാലം കഴിഞ്ഞു.
അല്ലെങ്കില്‍ കണില്‍ കണ്ടവരെല്ലാം
പറഞ്ഞു കൊടുക്കുന്ന തെറ്റായ വിവരങ്ങളായിരിക്കും അവര്‍ മനസ്സിലാക്കുക.
ഭാവിയില്‍ കുറെ ഞരന്‍പുരോഗികളെയാണോ നാമുക്കാവശ്യം????

പിന്നെ .... പിന്മൊഴി പോലുള്ള ഗ്രൂപ്പുക്കളില്‍ എന്തൊക്കെ വേണം ,എന്തൊക്കെ വേണ്ടാ എന്നു തീരുമാനിക്കാനുള്ള അവാകാശം അതു നടത്തിക്കൊണ്ടുപോകുന്നവര്‍ക്കുണ്ട്‌.

 
At 10:35 AM, Blogger Unknown said...

ഇടത് പക്ഷത്തിന്റെ ചിന്തകളില്‍ കഴമ്പുണ്ട് എന്ന് തോന്നുന്നു.എങ്കിലും വക്കാരിയും വിശ്വേട്ടനും പറഞ്ഞത് കൂടി ചേര്‍ത്ത് വായിച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി.

 
At 11:26 AM, Anonymous Anonymous said...

പോപ് അപ് കമന്റ്‌ ഒഴിവക്കൂ, പ്ലീസ്
പിന്മൊഴി ഗ്രൂപ്പില്‍ അംഗമായാലേ ഒരു മല്ലു ബ്ലോഗറാകൂ എന്ന ചിന്തയാണ് മാധ്യമങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്‌. അംഗമാകാന്‍ എല്ലാ പുതു ബ്ലോഗ്ഗരോടും അംഗമായ ബ്ലോഗന്മ്മാരും ബ്ലോഗിനികളും പറയുകയും ചെയ്യും. അപ്പോള്‍ ബ്ലോഗാന്‍, പിന്മൊഴി ആവശ്യമില്ല, തനിമലയാളം ബ്ലോഗ് റോള്‍ ആവശ്യമില്ല എന്ന തോന്നല്‍ വന്ന ഒരു പുതു ബ്ോഗന് ഈ സദാചാരപ്രശ്നവുമില്ല. ഗൂഗ്ഗിലിന് ഇതൊന്നും പ്രശ്നമില്ലല്ലോ.
ഇടതുപക്ഷം സദാചാരം എപ്പോഴും വലിയ പ്രശ്നമാണുണ്ടാക്കുന്നത്‌. പണ്ട്‌ മോബൈല്‍ ഫോണുകളും സിനിമാറ്റിക് ഡാന്‍സുകളും കലാലയങ്ില്‍ നിരോധിച്ചപ്പോള്‍ ചിന്ത ഡോട്ട് കോമിലെ “സംവാദം” സെക്ഷനിലുണ്ടായ ചര്‍ച്ചയും പിന്നീട്‌ മാത്രുഭൂമി ആഴ്ച്പ്പതിപ്പില്‍ സഞ്ജെവ് എഴുതിയ ലേഖനവും ഓര്‍ക്കുന്നു.-സു-

 
At 11:58 AM, Blogger myexperimentsandme said...

നേരത്തെയും ആരോ പറഞ്ഞതാണെന്ന് തോന്നുന്നു. അവതരിപ്പിക്കുന്ന രീതിയും എന്തവതരിപ്പിക്കുന്നു എന്നതും പ്രധാനമാണ്.

കല്ലേച്ചിയുടെ ലേഖനം വായിച്ചിട്ട് മോന്‍ അച്ഛനോട് സംശയം ചോദിച്ചാല്‍ അവന് മനസ്സിലാകാനുള്ള പ്രായത്തിനനുസരിച്ച് അച്ഛന് അത് വിശദീകരിച്ചുകൊടുക്കാം-അവന് മനസ്സിലാകുന്ന രീതിയില്‍.

പക്ഷേ ഫയര്‍ മാഗസിനിലെ ഒരു ഭാവനയോ ഒരു ചിത്രമോ കാണിച്ച് മകന്‍ അച്ഛനോട് സംശയം ചോദിച്ചാല്‍, അങ്ങിനെ ചോദിക്കാനൊരു അവസരം കൊടുക്കുന്നതിലും ഭേദം, അതൊക്കെ എങ്ങിനെ കുട്ടികളെ വഴിതെറ്റിക്കും എന്ന് വിശദീകരിച്ച് കൊടുക്കുന്നതായിരിക്കും ഒന്നുകൂടി നല്ലതെന്ന് തോന്നുന്നു.

അശ്ലീലമെന്നാല്‍ തറയുമാണ്. നമ്മള്‍ മലയാളികളുടെ തന്നെ പല പോര്‍ട്ടലുകളും കണ്ടിട്ടില്ലേ. കല്ലേച്ചിയുടെ തരം ലേഖനങ്ങൊളുന്നുമല്ലല്ലോ അവിടെ ചര്‍ച്ച ചെയ്യുന്നത്. അതൊക്കെ തന്നെ ബ്ലോഗ് രൂപത്തിലും അവതരിക്കാം. ഇപ്പോള്‍ തന്നെ കാണുമായിരിക്കും. അതൊക്കെ ഏത് പ്രായക്കാരും ഏത് സമയത്തും കണ്ടുകൊള്ളട്ടെ, നമ്മള്‍

ഞാന്‍ നേരത്തെ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് നമ്മുടെ കൂട്ടായ്‌മയിലെ ബ്ലോഗുകളുടെ കാര്യം മാത്രം. അതിനൊരു മിനിമം ഗ്യാരണ്ടി (ശ്ലീലതയുടെ) ഉള്ളതുകൊണ്ടാണ് വീട്ടുകാരൊക്കെ ധൈര്യമായി എപ്പോഴും അതൊക്കെ തുറന്ന് വായിക്കുന്നത്.

അല്ലാതെ മലയാളികള്‍ മൊത്തത്തില്‍ സദാചാരക്കാരകണമെന്നും അതിനനുസരിച്ചുള്ള ബ്ലോഗുകള്‍ അവര്‍ എഴുതണമെന്നുമല്ല. എന്ത് എഴുതണമെന്നത് അവരുടെ ഇഷ്ടം. എന്തൊക്കെ ഈ കൂട്ടായ്‌മയില്‍ കാണിക്കണമെന്നുള്ളത് അതിന്റെ നടത്തിപ്പുകാരുടെ ഇഷ്ടം.

 
At 1:56 PM, Blogger മഹേഷ് said...

ചര്‍ച്ചചെയ്യാന്‍ പ്രയാസമുള്ള വിഷയമാണ് സദാചാരം.അത് തിരിഞ്ഞുകുത്തുന്നത് എപ്പോഴാണെന്നു പറയാനാകില്ല.

ഏതു ബ്ലോഗ് റോളിനും അതിന്റേതായ നിബന്ധനകള്‍ ഉണ്ടാകം.ഉണ്ടാകണം. തനിമലയാളത്തിലോ പിന്‍മൊഴിയിലോ ആരും ഇക്കിളി തിരഞ്ഞ് വരില്ലല്ലോ.

ആവശ്യമുള്ളത് കിട്ടാനുള്ളിടം തെരഞ്ഞുപിടിക്കാന്‍ കൊച്ചുപിള്ളേര്‍ക്കുപോലും അറിയാം.

ഇതിനേക്കാള്‍ പ്രധാനമായ ചിലതാണ് ഈ പോസ്റ്റില്‍ ഉന്നയിക്കാന്‍ ഞാന്‍ ശ്രമിച്ചത്. അത് ഇടതുപക്ഷത്തിന്റെ അര്‍ത്ഥവിവക്ഷകളുടെ തുടര്‍ച്ചയാണ്.

സംവാദത്തിനു സന്നദ്ധരായവര്‍ക്ക് നന്ദി

 
At 2:05 PM, Blogger marangodan::മരങ്ങോടന്‍ said...

പോര്‍ണോഗ്രഫിയും മറ്റു അശ്ലീലപ്രചാരണങ്ങളും എല്ലാ രാജ്യങ്ങളിലും ഒരു underground activity ആണ്.സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടാണ് എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം.അശ്ലീലം എന്തെന്ന് യാതൊരു ധാരണയും ഇല്ലാത്തവരാണ് അതിനോടൊപ്പം ലൈംഗികസ്വാതന്ത്ര്യത്തെേയും സ്വതന്ത്രലൈംഗികതയേയും കൂട്ടിക്കുഴക്കുന്നത്.ഇടതുപക്ഷം അതാണിപ്പോള്‍ ചെയ്യുന്നത്.സാധാരണയായി ഇത്തരക്കാര്‍ ന്യായവാദത്തിന് ആദ്യം കൊണ്ടുവരുന്നത് കാമശാസ്ത്രവും ഖജുരാഹോയും ആയിരിക്കും.

മനുഷ്യന് ചിന്തിക്കാനും ഓര്‍മ്മിക്കാനും ആസൂത്രണം ചെയ്യാനും ഉള്ള കഴിവാണ് അശ്ലീലത്തിന് നിദാനം.അതുകൊണ്ടുകൂടിയാണ് മതങ്ങള്‍ ലൈംഗികതയെ വളരെ കരുതലോടെ കാണേണ്ടതായി പറയുന്നത്.കാരണം ലൈംഗികതയെ മേല്‍പറഞ്ഞ സിദ്ധികളോടു ചേര്‍ക്കുമ്പോള്‍ അത് മനസ്സില്‍ കിടന്ന് അശ്ലീലമായിത്തീരുന്നു.അതുകൊണ്ട് എല്ലാ അശ്ലീലവും മനസ്സില്‍ തുടങ്ങുന്നു(അന്യജീവികള്‍ക്ക് ലൈംഗികതമാത്രമേയുള്ളൂ,അശ്ലീലമില്ല).ഒരാള്‍ക്ക് എന്തിനെപ്പറ്റിയും ആരെപ്പറ്റിയും എത്ര വൃത്തികെട്ടരീതിയിലും തന്റെ മനസ്സില്‍ സങ്കല്പിക്കാം.എന്നാല്‍ അതവിടെ തീരണം. പക്ഷെ മനുഷ്യന്‍ അവന്റെ വിവരവിനിമയസങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ സദാ തല്പരനാണ്.അതുകൊണ്ട് ഇക്കാര്യങ്ങള്‍ തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നു.അവ പറയുമ്പോള്‍ തനിക്കും കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും ഒരു നിമിഷസുഖം കിട്ടുന്നു.അത്രമാത്രം.അതിന്റെ നന്മതിന്മകളെപ്പറ്റി ആലോചിക്കാറില്ല.പരദൂഷണം പോലെത്തന്നെ.എന്നാല്‍ ഇതൊക്കെ അച്ചടിച്ച് പുസ്തകമാക്കി വിതരണം ചെയ്യാന്‍ തുനിഞ്ഞാലോ? അതൊരു നിയമലംഘനമാകും.

സ്വതന്ത്രലൈംഗികത ഏറ്റവും അധികം ഉണ്ടെന്ന് പറയപ്പെടുന്ന ഒരു രാജ്യമാണ് ഫ്രാന്‍സ്.ആ രാജ്യത്തെിന്റെ മഹാനായ താരമാണ് സിദാന്‍.അദ്ദേഹത്തിന്, തന്റെ സഹോദരിയെപ്പറ്റി എതിര്‍ടീമിലെ ഒരാള്‍ നടത്തിയ പരാമര്‍ശം എന്തുകൊണ്ട് അപമാനകരമായി തോന്നി?കാരണം സ്വാതന്ത്ര്യത്തിന് പരിധി ഉണ്ടെന്നതുതന്നെ.അതു ലംഘിച്ചാല്‍ ഇടി വാങ്ങിച്ചുപോകാം.

 
At 2:44 PM, Blogger ചന്ത്രക്കാറന്‍ said...

ഇവിടെ ചര്‍ച്ച്‌ചെയ്യപ്പെടുന്നത്‌ ഇന്റര്‍നെറ്റിലിള്ള ബ്ലോഗ്ഗിംഗിനെപ്പറ്റിത്തന്നെയാണല്ലോ അല്ലേ?

ബ്ലോഗ്ഗറിലേക്ക്‌ VPN വഴിയൊന്നുമല്ലല്ലോ ഈപ്പറഞ്ഞ ബ്ലോഗ്‌ കുടുംബങ്ങള്‍ കണക്റ്റ്‌ ചെയ്യുന്നത്‌? ബ്രൌസറിന്റെ അഡ്രസ്സ്‌ ബാറില്‍ ഏതു ഗ്രേഡിലുള്ള സാധനം ടൈപ്പ്‌ ചെയ്താലും ഇവരുടെയൊക്കെ കമ്പ്യൂട്ടര്‍ ഡിസ്പ്ലേ ചെയ്യുമല്ലോ അല്ലേ?

കുളിച്ചു കുറി തൊട്ട്‌, മാതാ പിതാ ഗുരു ഇന്റര്‍നെറ്റ്‌ യൂണികോഡ്‌ ബ്ലോഗ്ഗര്‍ വേര്‍ഡ്പ്രസ്സ്‌ എന്നു ധ്യാനിച്ചിട്ടായിരിക്കുമോ ഈ ബ്ലോഗ്‌ കുടുംബങ്ങളൊക്കെ ഇപ്പണി ചെയ്യുന്നത്‌?

ഭീകരവാദികള്‍ വ്യാപകമായി ബ്ലോഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍. ആ പൂരത്തിന്റെ ഇടയിലാണ്‌ ബ്ലോഗില്‍ അശ്ലീലം എഴുതുന്നതിനെതിരെ സദാചാരവാദികള്‍ കൊടിപിടിക്കുന്നത്‌.

ലൈംഗികത എങ്ങനെ അശ്ലീലമാകുന്നുവെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. ഈ നൂറുകോടി ജനത്തിനെ ബ്രഹ്മാവ്‌ നേരിട്ടു സൃഷ്ടിച്ചതോ അതോ ആരെങ്കിലും ക്ലോണ്‍ ചെയ്തെടുത്തതോ?

ലൈംഗികതയല്ല, കുഞ്ഞിന്‌ ഭക്ഷണം കൊടുക്കാനില്ലാതെ വിഷമിക്കുന്നവളോട്‌ ഏറ്റവും പുതിയ പട്ടുസാരിയെക്കുറിച്ചു സംസാരിക്കുന്നതാണ്‌ ആശ്ലീലമെന്ന് മാധവിക്കുട്ടി പറഞ്ഞതോര്‍മ്മവരുന്നു - പൊതുവെ ആയമ്മയെ എനിക്കു കണ്ടുകൂടെങ്കിലും.

അനീതിയിലും വലിയ എന്ത്‌ അശ്ലീലമാണാവോ ഈ ലോകത്തുള്ളത്‌!

 
At 3:56 PM, Blogger അലിഫ് /alif said...

ആര്‍ക്കും ഏതുതരം ബ്ലോഗും തുടങ്ങാനുള്ള സ്വാതന്ത്ര്യം കൂടി ഗാന്ധിയപ്പൂപ്പനും കൂട്ടുകാരും വങ്ങിച്ചു തന്നിട്ടുള്ള സ്ഥിതിക്ക് ഈ ചര്‍ച്ചയില്‍ വല്ല അര്‍ത്ഥവുമുണ്ടോ.പക്ഷേ ബ്ലോഗ് റോളിലും, ക്ലബ്ബു പോലുള്ള കൂട്ടായ്മയിലും എന്തു വരണം, വരണ്ടായെന്നു തീരുമാനിക്കുന്നത് അതിലുള്ളവര്‍ തന്നെയാണ്.ലൈംഗികത അശ്ലീലമാണോ അല്ലയോ എന്നുള്ളതാണു ഇടതുപക്ഷം ഉന്നയിക്കുന്ന ചര്‍ച്ചാവിഷയമെങ്കില്‍ അതിലേക്ക് മലയാളം ബ്ലോഗര്‍കൂട്ടായ്മകളായ ക്ലബ്ബും പിന്മൊഴികളുമെല്ലാം കൂട്ടിയിണക്കിയതിലാണു തെറ്റ് പറ്റിയത്. ഈ കൂട്ടായ്മയില്‍ അച്ഛനും അമ്മയും മക്കളുമെല്ലാമുണ്ടന്നാണു ഞാന്‍ മനസ്സിലാക്കിയതും സന്തോഷിക്കുന്നതും. ഒറ്റപ്പെടലിന്റെ തീരാ വേദനയില്‍ ഇത്തരം കൂട്ടായ്മയുടെ ആശ്വാസം അനുഭവിക്കുന്നവര്‍ക്കേ അതു മനസിലാകുകയുള്ളൂ. ഇത്തരം കൂട്ടായ്മകളില്‍ സ്വാതന്ത്ര്യകുറവ് തോന്നുന്നവര്‍ മറ്റൊരു ഗ്രൂപ്പ് തുടങ്ങുകയാവും നല്ലത്..എത്രയോ കുട്ടികള്‍ (മുതിര്‍ന്നവരും..)സ്വാതന്ത്ര്യം തേടി വീടുവിട്ട് ഓടിപ്പോകുന്നു..!

 
At 7:51 PM, Blogger മഹേഷ് said...

അശ്ലീലത്തിന്റെ പ്രശ്നം എന്ന എന്റെ പോസ്റ്റ് ഉണര്‍ത്തിയ പ്രതികരണങ്ങള്‍ക്ക് നന്ദി പറയുന്നു.വാസ്തവത്തില്‍ ബ്ലോഗ് റോളുകള്‍ക്ക് എതിരെയോ സാന്മാര്‍ഗ്ഗികതയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വ്യലസ്ഥകള്‍ക്കെതിരെയോ ആയിരുന്നില്ല ഞാന്‍ എഴുതിയത്.എന്താണ് സന്മാര്‍ഗ്ഗം എന്നതുപോലുമായിരുന്നില്ല എന്റെ ചോദ്യം.എത്രത്തോളം ദുര്‍ബലമാണ് നമ്മുടെ സാന്മാര്‍ഗ്ഗികതാസങ്കല്പം എന്നു പറയാനാണ് അതിന് ഏറെക്കാലത്തെ ചരിത്രമൊന്നുമില്ലെന്നു സൂചിപ്പിച്ചത്.
എന്റെ വിഷയം നീതീകരണമില്ലാത്തതും അമിതവുമായ സാന്മാര്‍ഗ്ഗികോല്‍കണ്ഠയാണ് . അത് അങ്ങേയറ്റം നിഷേധാത്മകവും അമിതാധികാരപരവുമാണ്. പൊതുവില്‍ മനുഷ്യര്‍ മാന്യത പുലര്‍ത്തുന്നവരാണ്. അതിന്റെ അതിര്‍വരമ്പുകളെക്കുറിച്ച് ആരും പറയാതെ മനസ്സിലാക്കാനും അവര്‍ക്കു സാധിക്കും. അല്ലാത്തവരുടെ കാര്യം നോക്കിയാല്‍ മതി. അവര്‍ കുറ്റവാളികളോ വൈകൃതക്കാരോ എന്നത് വേണമെങ്കില്‍ പരിഗണിച്ചു കൊള്ളുക.
പൊതുവേ നിഷേധാത്മകമായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമില്ലാത്തിടത്ത് വലിയ കാര്യമായി എഴുതിവെച്ച് നിയമവാഴ്ചയെക്കുറിച്ച് പറയുന്നവര്‍ സാധാരണ നിലയില്‍ വലിയ നിയമലംഘനം നടത്തുന്നവരായിരിക്കും.
തലശ്ശേരിയില്‍ തെരുവില്‍ ആളുകളെ കൊന്നൊടുക്കുമ്പോള്‍ സംയമനം പാലിച്ച പോലീസ് വഴിവക്കില്‍ നിന്ന് സിഗരറ്റു വലിച്ചവനോട് ഒരു കാരുണ്യവും കാണിച്ചില്ലെന്നു കേട്ടിട്ടുണ്ട്.വണ്ടികള്‍ വൈകിയോടാതിരുന്ന അടിയന്തരാവസ്ഥാകാലത്ത് പൌരാകാശങ്ങള്‍ എന്നൊന്ന് മരുന്നിനുപോലും ഇല്ലായിരുന്നു.
നമ്മുടെ മനസ്സിലെ അമിതാധികാരപ്രവണതകളെ കണ്ടെത്തുകയെന്നത് ജനാധിപത്യബോധമുള്ളവരായിരിക്കാന്‍ ഒഴിച്ചുകൂടാനാകാത്തതാണ്.

 
At 12:25 AM, Blogger leonard said...

കൊള്ളാവുന്ന ഏതെങ്കിലും content management system ഇന്‍സ്റ്റാള്‍ ചെയ്ത്‌ ഒന്നുരണ്ടു മണിക്കൂര്‍ പണിഞ്ഞാല്‍ ആര്‍ക്കും ഉണ്ടാക്കാവുന്നതേയുള്ളൂ വേറൊരു തനിമലയാളം. ആശ്ലീലത്തിനു മാത്രമായി ഒരു ബ്ലോഗ്പോര്‍ട്ടല്‍ തന്നെ തുടങ്ങാം. ആരും അതിനു മിനക്കെടാത്തത്‌ അശ്ലീലം വായിക്കണമെന്നുള്ളവര്‍ക്ക്‌ അതിനുള്ള ഇഷ്ടംപോലെ വഴികള്‍ അല്ലാതെത്തന്നെ ലഭ്യമാണെന്നതുകൊണ്ടാണ്‌.

തനിമലയാളവും പിന്‍മൊഴികളുമൊക്കെ സാങ്കേതികമായി വന്‍സംഭവങ്ങളാണെന്ന് അതിന്റെ നടത്തിപ്പുകാര്‍ കരുതുന്നുണ്ടോ എന്നറിയില്ല, പക്ഷേ പല ബ്ലോഗര്‍മ്മരുടെയും ധാരണ അങ്ങനെയാണെന്നു തോന്നുന്നു. ബ്ലോഗ്‌ അഗ്രഗേറ്ററിന്‌ ഫീഡുകൊടുത്താല്‍ ഫീഡ്‌റീഡര്‍ അതു ഡിസ്പ്ലേ ചെയ്യും. ഇനി ഫീഡിന്റെ ലിസ്റ്റ്‌ കിട്ടാനാണെങ്കില്‍ ഒന്നുകില്‍ നിലവിലുള്ള ബ്ലോഗ്രോളില്‍നിന്നെടുക്കാം, അല്ലെങ്കില്‍ ഇപ്പോള്‍ തനിമലയാളം ചെയ്യുന്നതുപോലെ ഗൂഗിളിന്റെ API ഉപയോഗിച്ച്‌ മലയാളപദങ്ങളോ യൂണികോഡ്‌ അക്ഷരങ്ങളോ സെര്‍ച്ചുചെയ്ത്‌ കണ്ടുപിടിക്കാം. വെറുതെ പറയുന്നതല്ല, ഏതാണ്ടിതുപോലൊരു ഫീഡ്‌റീഡര്‍ ഉപയോഗ്ഗിച്ചാണ്‌ ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിക്കുന്നത്‌.

ഇനി കമന്റുകളുടെ കാര്യം. ഇപ്പോഴത്തെ നിലക്ക്‌ അത്‌ ശരിക്കും ബുദ്ധിമുട്ടാണ്‌. മിക്കവാറും പേര്‍ comment notification അയക്കുന്നത്‌ പിന്മൊഴികള്‍ എന്ന ഗൂഗിള്‍ idയിലേക്കാണ്‌. ആരുടെതാണോ ഈ id അയാള്‍ക്ക്‌ മാത്രമേ comment updates കിട്ടുകയുള്ളൂ. പക്ഷേ blogger3യില്‍ കമന്റുകള്‍ക്ക്‌ ഫീഡുണ്ട്‌. google അതിലേക്കു മാറുന്നതോടെ ആ പ്രശ്നവും തീരുന്നു. വേര്‍ഡ്പ്രസ്സില്‍ ഇപ്പോള്‍ത്തന്നെ comment feed ഉണ്ട്‌.

ഒരു സെര്‍വ്വറോടിക്കാന്‍ മാസത്തില്‍ 500-1000 രൂപ ധാരാളം മതിയാകും ഏതെങ്കിലും hosting companyയില്‍. കുറെക്കൂടി സ്വതന്ത്രമായി ചിന്തിക്കുന്ന ഏതെങ്കിലും ഗ്രൂപ്പുകള്‍ക്ക്‌ ആലോചിക്കാവുന്നതാണ്‌. വെറുമൊരു {ബ്ലൊഗ്‌ അഗ്ഗ്രെഗറ്റൊര്‍} മലയാളം ബ്ലൊഗുകളുടെ അധികാരകേന്ദ്രമായി മാറുന്ന അവസ്ഥ ഒഴിവാക്കുകയുമാകാം. "മുലയെന്നു കേള്‍ക്കുമ്പോള്‍ തെറിയെന്നു കരുതുന്ന തലമുറ" അരിപ്പകളുംവച്ചവിടെ ഇരിക്കട്ടെ. അവനവനിഷ്ടമില്ലാത്തെതെന്തും സെര്‍വറിനു ലോഡുകൂട്ടുന്നതാണെന്ന സ്ഥിരം പരാതിയും ഒഴിവാക്കാം.

ചിലരൊക്കെ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ വയ്യ. ബസ്സില്‍കയറിയാല്‍ കണ്‍ഡക്ടറെ സുഖിപ്പിക്കുന്നതാണല്ലോ മലയാളിയുടെ ശീലം.

 
At 12:48 AM, Blogger Santhosh said...

ലിയോനാര്‍ഡ് പറഞ്ഞത് എത്ര ശരി!

തനിമലയാളത്തിന്‍റെയും പിന്മൊഴിയുടെയും നടത്തിപ്പുകാര്‍ വിചാരിക്കുന്നത് അതൊക്കെ വലിയ സംഭവങ്ങളെന്നാണ്.

കഴിഞ്ഞ ദിവസം ഞാന്‍ തന്നെ ഒരു സെര്‍‍വര്‍ വലിയ ചെലവൊന്നുമില്ലാതെ ഹോസ്റ്റു ചെയ്തു. ഒരു അര മണിക്കൂര്‍ കൊണ്ട്, കമന്‍റുകളും പോസ്റ്റുകളും പ്രോസസ് ചെയ്യുന്ന ഒരു പ്രോഗ്രാം എഴുതിയുണ്ടാക്കി. തങ്കത്തനി മലയാളം എന്ന് പേരും കൊടുത്തു. ഞാന്‍ എഴുതിയ പ്രോഗ്രാം ആയതു കൊണ്ട് ബഗ് ഫ്രീയായിരുന്നു, മെയിന്‍റനന്‍സിന്‍റെ പ്രശ്നമേയില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ദിവസം രണ്ടു മണിക്കൂര്‍ എന്‍റെ സ്വന്തം സമയം ഇതിന്‍റെ മുകളില്‍ ചെലവഴിക്കുന്നതിന് ഇങ്ങനെ കണക്കുപറയേണ്ടതുണ്ടോ?

ബ്ലോഗര്‍ പുതിയ ബേറ്റ പുറത്തിറക്കിയപ്പോള്‍ എന്‍റേതല്ലാത്ത കാരണത്താല്‍ ഞാനെഴുതിയ പ്രോഗ്രാം വര്‍ക്കു ചെയ്യുന്നില്ല. എന്‍റെ പ്രോഗ്രാം തിരുത്തി, ബ്ലോഗര്‍ ബേറ്റയില്‍ ബ്ലോഗു ചെയ്യുന്നവരെക്കൂടി ഈ വന്മൊഴി സം‌വിധാനത്തിന്‍റെ കീഴില്‍ കൊണ്ടു വരേണ്ടത് എന്‍റെ ആവശ്യമായിരുന്നല്ലോ. അതിനാം ദിവസങ്ങള്‍ ഇതില്‍ പണിത് ബ്ലോഗറിന്‍റെ പുതിയ രീതികള്‍ പഠിക്കാനൊന്നും ഞാന്‍ മുതിര്‍ന്നില്ല. നേരെ ബ്ലോഗറിനെ വിളിച്ചു പറഞ്ഞു. അഞ്ചേ അഞ്ചു മിനിട്ട്. അവര്‍ എല്ലാം ശരിയാക്കിത്തന്നു.

ഇനി പത്താളെ കൂട്ടണം. പിന്മൊഴികള്‍ അറ്റ് ജി മെയില്‍ എന്നതിനു പകരം ബ്ലോഗെഴുത്തുകാരെ സ്വാധീനിച്ച് വന്മൊഴികള്‍ അറ്റ് ജി മെയില്‍ എന്ന വിലാസത്തിലേയ്ക്ക് അവരുടെ കമന്‍റുകള്‍ അയപ്പിക്കണം. ആള്‍ക്കാരെല്ലാം വന്മൊഴികളില്‍ വന്ന് കമന്‍റ് വായിക്കണം. രണ്ടു ദിവസത്തിനുള്ളില്‍ എല്ലാം ശരിയാവും.

ഇവിടെ നിങ്ങള്‍ ഭയക്കുന്ന യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല. തറയും, തെറിയും എല്ലാം പോതും. അതുകൊണ്ടുതന്നെ ഫില്‍റ്റര്‍ വളരെ വേഗം എഴുതിക്കഴിഞ്ഞു. ഒന്നും ഫില്‍റ്റര്‍ ചെയ്യാനുണ്ടായിരുന്നില്ല: മലയാളമാണോന്നു മാത്രം നോക്കും. ഒരു കാര്യം കൂടി: ഏതോ ഒരു പാപ്പാന്‍ കണ്ടുപിടിച്ച ക്വര്‍ട്ടിയുണ്ടല്ലോ, അത് ഇവിടെ വര്‍ക്ക് ചെയ്യില്ല. ഒന്നും ഫില്‍റ്റര്‍ ചെയ്യുന്നതിനോട് എനിക്ക താല്പര്യമില്ല.

ലിയോനാര്‍ഡേ, ഇതിന്‍റെ ഒരു മിറര്‍ ഉണ്ടാക്കാന്‍ കൂടുന്നോ?

 
At 1:07 AM, Blogger viswaprabha വിശ്വപ്രഭ said...

കൊള്ളാം ലിവൊനാര് ‍ഡേ! :)


ഇത്രയും നന്നായി ഈ പരിപാടികളൊക്കെ പറഞ്ഞുതന്നത് നന്നായി. ഇതുപോലത്തെ അഞ്ചാറു സര്‍വ്വറു വെക്കണം ഇനി എനിക്കും എന്നാലോചിച്ചിരിക്കുവാരുന്നു!

ഇങ്ങനത്തെ തമുലറ ( അയ്യോ സ്വാറി! തലമുറ!തപ്പടിപ്പിശാശ്‌! - ഇപ്പോ തന്നെ ഫില്‍ട്ടറച്ചന്‍ പിടിച്ചേനെ!) ഒക്കെ ഒന്നു വേഗം എണീറ്റുവന്നെങ്കില്‍ ആ പഴഞ്ചന്മാരോടൊക്കെ പോയി പാടു നോക്കടേ എന്നു പറയാമായിരുന്നു!


ഒരു ഐഡിയ കൂടി തോന്നുന്നു. പുതിയ ഒരു ജീമെയില്‍ജീയെ കൂടി ഉണ്ടാക്കിയെടുത്ത് ലിവന്മാരോടൊക്കെ അതിലേയ്ക്കയക്കാന്‍ പറയാം. മറ്റവരുടെ രാജഭക്തന്മാരും വേണമെങ്കില്‍ കൂടിക്കോട്ടെ. എന്നിട്ട് അതില്‍ നിന്നും ഒരു തല മഞ്ഞമലയാളത്തിലേക്കും മറ്റേ തല പനിമലയാളത്തിലേക്കും! (പറ്റുംന്നേ, ജീമെയിലില്‍ എന്തൊക്കെ സൂത്രങ്ങളാ!)

രാജസര്‍വ്വറിലെ കൊട്ടാരം അരിപ്പ അഥവാ തടുക്കുന്നില്ലെങ്കില്‍ ആ വഴിക്കും പോവും, ഈ വഴിക്കും പോവും!

ഉത്തരത്തിലുള്ളതും ലാഭം, കക്ഷത്തുള്ളത് ഒട്ടു പോവുകയുമില്ല!

യെങ്ങ്നെ ഡേ?

:)

 
At 1:08 AM, Blogger aneel kumar said...

സന്തോഷാളു പയിങ്കരനാണല്ല്.

കാശിന്റെ ചെലവൊന്നുമിലെങ്കില്‍ ഞാന്‍ കൂടാം മിററിന്. പക്ഷേ ഐഐഎസ് എനിക്ക് ഇല്ല :(
ബില്ലണ്ണന്റെന്ന് ഒന്നു കോപ്പിയടിച്ച് ടോറന്റ് ചെയ്തു തരാവോ?
പിന്നെ ഈ എടപാടില്‍ സന്തോഷിനെത്ര എനിക്കെത്ര എന്നതിന്റെ ഒരു ഉണ്ടര്‍ സ്റ്റാന്റിങ്ങ് ഇപ്പഴേ വേണം. ‘ഗ്നു’ പറ്റില്ലാന്ന്. ;)

 
At 1:10 AM, Anonymous Anonymous said...

ലിയോനാര്‍ഡേ
ഒരു വെല്ലുവിളി ആണെന്നു തന്നെ കൂട്ടി ഒരു സമാന്തര കമ്യൂണിറ്റി ഉണ്ടാക്കാന്‍ നോക്കു. ജയിച്ചാല്‍ അതു ബൂലോഗത്തിന്റെ ഇരട്ട സഹോദരനാകും, തോറ്റാലോ ബൂലോഗത്തിന്റെ വലിപ്പം കൂട്ടും.

ഒരു കമ്യൂണിറ്റിയെന്നാല്‍ ഒരു സെര്‍വര്‍ അല്ല , അഗ്രിഗേറ്ററുമല്ല. അതൊരു ജനതയുടെ മൊത്തത്തിലുള്ള പേര്‍സണാലിറ്റി ആണ്‌. അതുപോലെ ഒരെണ്ണം പണിതു നോക്കുക.. പറ്റുമെങ്കില്‍ കൂടുതല്‍ ഭംഗിയുള്ള ഒരു വിര്‍ചുവല്‍ രാഷ്ട്രം.. ബൂലോഗം ഉപേക്ഷിച്ച്‌ വരാം..

 
At 2:08 AM, Blogger Adithyan said...

ഓരോ സോഫ്റ്റ്‌വെയര്‍ സിസ്റ്റവും ഉണ്ടാക്കുന്ന പ്രക്രിയയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തെത് കോണ്‍സെപ്‌ച്വലൈസേഷന്‍ അധവാ ആശയഗര്‍ഭധാരണം, രണ്ടാമത്തെത് ഇമ്പ്ലിമെന്റേഷന്‍ അധവാ പ്രസവം.

ഇതില്‍ ആദ്യത്തെ ഭാഗം ചെയ്യാന്‍ വളരെ എളുപ്പമാണ്. അല്‍പ്പം ഒരു പരിചയം ഉള്ളവര്‍ക്ക് വലിയ വലിയ വാക്കുകള്‍ ഒക്കെ എടുത്തു പയറ്റി, പല ഡിസൈന്‍ പാറ്റേണ്‍സിനെപ്പറ്റിയൊക്കെ വാചാലനായി, ആ തിയറിയും ഈ കോണ്‍സെപ്റ്റും ഒക്കെ പ്രയോഗിച്ച് ഒരു ആശയം കൊണ്ടു വരുന്ന പ്രക്രിയ വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ പറ്റും.

എന്നാല്‍ രണ്ടാമത്തെ ഭാഗത്തേക്കു വരുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. കാരണം അവിടെ വേണ്ടത് ഓടുന്ന ഒരു സെര്‍വ്‌ലറ്റും, നമുക്ക് ആവശ്യമുള്ള ഡേറ്റ തരുന്ന ഒരു ജെ.എസ്.പി പേജും, മെസ്സേജസ് ഡെലിവര്‍ ചെയ്യുന്ന ഒരു എം.ക്യു.-വും ഒക്കെയാണ്. അതൊക്കെ ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കിയെടുക്കാന്‍ വാചകം അടിക്കാനുള്ള പരിചയം മാത്രം പോര. അതും പോരാഞ്ഞിട്ട്, 1.88 GHZ, 512 MB എന്നിങ്ങനെയൊക്കെ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ഡ്യുവല്‍ കോര്‍ പ്രോസെസ്സര്‍/റാം കോമ്പിനേഷനും വലിക്കാന്‍ പറ്റാത്ത ചില യുണിക്സ് സ്ക്രിപ്പ്‌റ്റുകളൊക്കെ ബാക്ക്-എന്‍ഡില്‍ ഓടുന്നുണ്ടേയ്....

(ഞാനും ശനിയനും മിക്കവാറും ദിവസം ഓരോ പുതിയ ഐഡിയ ഡിസ്‌കസ് ചെയ്യാറുണ്ട് ;) കോണ്‍സെപ്‌ച്വലൈസേഷന്‍ ഈസിയാണേയ്. ഇമ്പ്ലിമെന്റേഷന്റെ ഒരു ഇത് മനസിലാവുന്നത് ശരിക്കും എന്തേലും ചെയ്യാനിരിക്കുമ്പോഴാണ്. ഇന്നലെ ഡെയ്ന്‍ ചേട്ടന്‍ ഒരു ജാവാ സ്ക്രിപ്റ്റ് തന്നു നോക്കെടാ എന്നു പറഞ്ഞപ്പോ വെറുതെ നോക്കിയിട്ട് തിരിച്ചു കൊടുക്കേണ്ടി വന്നു. ഒന്നും അങ്ങോട്ട് വര്‍ക്ക് ചെയ്യുന്നില്ല)

മേല്‍പ്പറഞ്ഞതൊക്കെ ഇത് സ്വന്തമായി ചെയ്യുമ്പോളുള്ള കാര്യം.

പിന്നെ, ബ്ലോഗ്‌ലൈന്‍സ് പോലെ ഒരു ഫ്രീ ബ്ലോഗ് റോളില്‍ പോയി രെജിസ്റ്റര്‍ ചെയ്യാനും കുറെ ബ്ലോഗ് ലിസ്‌റ്റ് ചെയ്യാനും ആര്‍ക്കും പറ്റും. പുതിയ പോസ്റ്റ് വരുമ്പോള്‍ അതിനടുത്ത് *-ഉം വരും. അതു ചെയ്യുന്നതില്‍ നിന്ന് ആരാണ് തടയുന്നത്? ;)

 
At 9:00 AM, Blogger leonard said...

അതു കലക്കി, എല്ലവര്‍ക്കും വല്ലാണ്ടങ്ങു ചൊറിഞ്ഞുപോയി!

unix script, 1.88 GHZ, 512 MB, javascript, mqueue പേടിച്ചിട്ടെന്റെ മുട്ടിടിക്കുന്നേ!

എന്റെ ചേട്ടന്മാരേ, നിങ്ങളിങ്ങനെ ചക്രം വീണ്ടും കണ്ടുപിടിച്ചോണ്ടിരുന്നോ, ആണുങ്ങള്‍ ഇപ്പണിയെല്ലാം നേരത്തേ ചെയ്തുവച്ച്‌ എന്തുവേണേ ചെയ്തോ എന്നു പറഞ്ഞ്‌ GPLല്‍ publish ചെയ്തിട്ടുണ്ട്‌. അതുകൊണ്ടാണ്‌ 'കൊള്ളാവുന്ന ഏതെങ്കിലും content management system ഇന്‍സ്റ്റാള്‍ ചെയ്ത്‌ ഒന്നുരണ്ടു മണിക്കൂര്‍ പണിഞ്ഞാല്‍...' എന്ന് ആദ്യമേ പറഞ്ഞത്‌.

പിന്നെ പരിചയത്തിന്റെയും വാചകമടിയുടെയും കാര്യം - ഞാനൊരു പോസ്റ്റിടാം, ഒന്നുരണ്ടു ദിവസത്തിനുള്ളില്‍. എങ്ങനെ ഒരു വരി കൊഡെഴുതാതെ ഒരു മലയാളം ബ്ലോഗ്‌ പോര്‍ട്ടല്‍ ഉണ്ടാക്കാമെന്നു, മതിയോ? . ഇതു ഞാനെന്റെ സിസ്റ്റത്തില്‍ ഇപ്പോള്‍ത്തന്നെ ചെയ്തിട്ടുള്ളതാണ്‌.ഗൂഗിളിന്റെ API ഉപയോഗ്ഗിക്കാന്‍ മാത്രമേ കോഡിന്റെ ആവശ്യമുള്ളൂ

പൊസ്റ്റിട്ടതിനുശേഷം ഞാനിവിടെ കമന്റിടാം. ഇടതുപക്ഷത്തിന്റെ ബ്ലോഗ്ഗില്‍ വേറെ വിശേഷങ്ങളുണ്ടാവും അദ്ദേഹത്തിനു ചര്‍ച്ച്ചെയ്യാന്‍.

 
At 9:39 AM, Blogger മൂഷികന്‍‌ said...

ഒരു public blog reader ഉണ്ടാക്കുന്നത് അത്ര വലിയ ആനക്കാര്യമൊന്നുമല്ല സുഹൃത്തുക്കളേ.. ലിയോ പറഞ്ഞതാണ്‍ സത്യം. സ്വന്തമായി ഹോസ്റ്റിങ്ങ് പോലും ഇല്ലാതെ ഇതൊക്കെ ചെയ്യാം. ഉദാഹരണം:

1. Feed reader 1
2. Feed reader 2

ഹോസ്റ്റിങ്ങും സെര്‍വറുമൊക്കെ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി ഭംഗിയാക്കാമെന്നു മാത്രം. ഒരുപാട് അഗ്രഗേറ്റര്‍ സ്ക്രിപ്റ്റുകള്‍ ലഭ്യവുമാണ്. സന്തോഷിനും വിശ്വത്തിനുമൊന്നും ഇതൊന്നും അറിയാത്തതാണെന്ന് ഞാന്‍ വിശ്വസിക്കില്ല....

 
At 9:53 AM, Blogger Santhosh said...

മൂഷികാ, താങ്കളുടെ വിശ്വാസം ശരിയാണ്. ബ്ലോഗ് റീഡര്‍ IE-7-ല്‍ത്തന്നെ ഉണ്ട്.

ലിയോ, ബ്ലോഗ് പോര്‍ട്ടല്‍ പലേടത്തുമുണ്ട് (സിബുവുള്‍പ്പടെയുള്ളവര്‍ ചെയ്തിട്ടുണ്ട്.) ഇതിന് എത്രമാത്രം കോഡെഴുതിയെന്ന് എനിക്കറിയില്ല. എന്നാലും വളരെ അധികം ഉണ്ടാവാനിടയില്ല.

നമ്മള്‍ പറഞ്ഞ് വന്നത് അതൊന്നുമല്ല.

പിന്മൊഴികള്‍ ഒരു യൂസര്‍ കമ്യൂണിറ്റിയാണ്, ബ്ലോഗ് എഴുത്തുകാരുടേയും ബ്ലോഗ് വായനക്കാരുടേയും. അതു പോലൊന്ന് കെട്ടിച്ചമച്ചുണ്ടാക്കുന്നതിലെ ബുദ്ധിമുട്ട് ആയിരുന്നു ചര്‍ച്ചാവിഷയം. അങ്ങനെയൊന്ന് വളവും വെള്ളവും കൊടുത്ത് മുളപ്പിച്ചെടുത്തവര്‍ക്ക് അതിനെ എങ്ങനെ പരിപാലിക്കണം എന്നതിനുള്ള അവകാശം വിട്ടുകൊടുക്കന്നതല്ലേ നല്ലത്?

അങ്ങനെയൊന്ന് സ്വയം ഉണ്ടാക്കുന്നതിന്‍റെ സാധ്യതയെപ്പറ്റിയും മറ്റും ദയവായി ലിയോനാര്‍ഡ് സംസാരിക്കൂ. മറ്റുകാര്യങ്ങളൊക്കെ ക്ഷിപ്രസാധ്യങ്ങളാണെന്ന താങ്കളുടെ വാദത്തോട് യോജിക്കുന്നു.

 
At 9:55 AM, Blogger myexperimentsandme said...

അനോണി പറഞ്ഞത് തന്നെ:

“ഒരു കമ്യൂണിറ്റിയെന്നാല്‍ ഒരു സെര്‍വര്‍ അല്ല , അഗ്രിഗേറ്ററുമല്ല. അതൊരു ജനതയുടെ മൊത്തത്തിലുള്ള പേര്‍സണാലിറ്റി ആണ്‌. അതുപോലെ ഒരെണ്ണം പണിതു നോക്കുക.. പറ്റുമെങ്കില്‍ കൂടുതല്‍ ഭംഗിയുള്ള ഒരു വിര്‍ചുവല്‍ രാഷ്ട്രം.. ബൂലോഗം ഉപേക്ഷിച്ച്‌ വരാം..“

ആനക്കാര്യം അതാണ്. അത് ചെയ്‌ത് തെളിയിക്കേണ്ടിയിരിക്കുന്നു. തനിമലയാളവും പിന്‍‌മൊഴിയും മറ്റും അത് തെളിയിച്ച് കഴിഞ്ഞു-ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ ഒന്നുമല്ല താനും.

 
At 10:02 AM, Blogger മൂഷികന്‍‌ said...

ഉരുള്‍... ഉരുള്...
താങ്കള്‍ കോഡെഴുതുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ചൊക്കെയാണല്ലോ സംസാരിച്ചത്!

ലിങ്ക്: ബ്ബ്ലൊഗ് റീഡര്‍

പിന്നെ നമ്മുടെ മേളം മനോജിനോട് ചോദിച്ചാലും കാര്യങ്ങള്‍ അറിയാം.

കമ്മ്യൂണിറ്റികള്‍ പലതും ഉണ്ടാകും, കൊഴിഞ്ഞു പോകും... അതൊക്കെ സ്വാഭാവികമായി നടക്കും. ഒരു ക്രിട്ടിക്കല്‍ മാസ് ആയിക്കഴിയുമ്പോള്‍ ഇതുപോലെ ഒത്തിരി അഗ്രഗേറ്ററുകള്‍ വരണം. അതിനെ നിരുത്സാഹപ്പെടുത്തരുത്... ഇതൊരു ആനക്കാര്യമാണെന്ന് പറഞ്ഞ് പേടിപ്പിക്കരുത്. അത്ര മാത്രം....

 
At 10:12 AM, Blogger Kuttyedathi said...

മൂഷികനും ലിയോനാര്‍ഡോയും കൂടി പിന്മൊഴികള്‍ പോലെയൊന്നുണ്ടാക്കി കാണിക്കൂ. അല്ലാതെ വെര്‍തെ ഇതത്ര ആനക്കാര്യമൊന്നുമല്ല, എന്നു വീരവാദം മുഴക്കിയിട്ട് കാര്യമില്ല.

പിന്മൊഴി എന്ന അഗ്രിഗേറ്ററിന്റെ മഹത്വം അതിന്റെ പിന്നിലുള്ള ആ കൂട്ടായ്മയാണ്. തങളുടെ ബ്ലോഗുകളും അതിലെ കമന്റുകളും ട്രാക് ചെയ്യാന്‍ അതുപയോഗിക്കുന്ന , ഒരു വലിയ കൂട്ടായ്മയുണ്ടതിന്റെ പിന്നില്‍. അതാണു പിന്മൊഴിയുടെ ശക്തി. ഒരു ദിവസം പിന്മൊഴി ഡൌണായാല്‍, രാവിലെ ചായ കുടിക്കാത്ത പോലെ ഒരുന്മേഷക്കുറവ് തോന്നുന്ന, ഒരു പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാന്‍ കൊടുത്ത്, അതിന്റെ ഔട്പുട്ട് കിട്ടാന്‍ കാത്തിരിക്കുന്ന ആ മൈക്രോസെക്കന്ന്റ്റില്‍ പോലും പിന്മൊഴി നോക്കാന്‍‍ പോകുന്ന, ഇതു ദിനചര്യയുടെ തന്നെ ഒരു ഭാഗമായി മാറിയ കുറെ ആളുകളുണ്ടിവിടെ. അതാണു പിന്മൊഴിയുടെ ഗ്രെയ്റ്റ്നെസ്സ്. അല്ലാതെ അതിന്റെ പിന്നിലുള്ളതിന്നുവരെ ആരുമെഴുതാത്ത കോടാണെന്നോ, ഇനി ആരെക്കൊണ്ടും സാധിക്കാത്തതാണെന്നോ ആരുമവകാശപ്പെട്ടില്ല.

നിങളെക്കൊണ്ടു സാധിക്കുമെങ്കിലായിക്കോളൂ, മറ്റൊരു പിന്മൊഴി, ആളുകളെകൊണ്ടതുപയോഗിപ്പിക്കാന്‍ നിങള്‍ക്കു കഴിയുമെങ്കില്‍ ആയിക്കോളൂ. ആരും വേണ്ടന്നു പറഞ്ഞില്ലല്ലോ. പല്ലു തേയ്ക്കുന്ന സാധനമെന്നു വച്ചാല്‍ കോള്‍ഗേയ്റ്റെന്നു ശീലിച്ചിരുന്ന ഇന്‍ഡ്യാക്കാരനെക്കൊണ്ടു ക്ലോസപ് മേടിപ്പിച്ചില്ലേ, കാശെറക്കി പരസ്യം കൊറെ ചെയ്തിട്ടാണെങ്കിലും. അതുപോലെ നിങളും ചെയ്തു കാണിക്കൂ കുട്ടികളേ.

 
At 10:30 AM, Blogger Adithyan said...

മൂഷികാ‍, ലിയനാര്‍ഡോ

നിങ്ങള്‍ ചിരിപ്പിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുവാണോ?

ഞാന്‍ ആദ്യമേ പറഞ്ഞു “കോണ്‍സെപ്‌ച്വലൈസേഷന്‍”, “ഇമ്പ്ലിമെന്റേഷന്‍” എന്നിവ രണ്ടും രണ്ടാണെന്ന്. അത് ഒന്നും കൂടെ പറയുന്നു.


ഈ സെര്‍ച്ച് എഞ്ചിന്‍ എന്നൊക്കെ പറഞ്ഞാല്‍ ചീള് കേസാണെന്നേ... ആകെ വേണ്ടത് ഒരു ക്രോളറും പിന്നെ കിട്ടുന്ന പേജ് സ്റ്റോര്‍ ചെയ്യാന്‍ ഒരു ഡിസ്കും, പിന്നെ അത് ഒന്ന് ഇന്‍ഡക്സ് ചെയ്യാന്‍ ഒരു പ്രോഗ്രാമും, അതും കഴിഞ്ഞ് സേര്‍ച്ച് ചെയ്യുമ്പോ ശടേ-ന്ന് എടുത്തുകാണിക്കാന്‍ ഒരു പേജും.

വെരി സിമ്പിള്‍. ഒന്ന് ഇമ്പ്ലിമെന്റ് ചെയ്യുന്നോ? നമ്മക്ക് ഗൂഗിളിനെ അങ്ങു മലത്താം. ഗൂഗിള്‍ ഇപ്പോ ഉണ്ടാക്കുന്ന പൈസ മുഴുവന്‍ നമ്മക്കു കിട്ടിയാ കൈക്കുവോ?

 
At 10:51 AM, Anonymous Anonymous said...

ബ്ലോഗിന്‍റെ സാങ്കേതികവശത്തെപ്പറ്റിയാണോ ചര്‍ച്ച അതോ ബ്ലോഗര്‍മാരുടെ കൂട്ടായ്മയെപ്പറ്റിയാണോ?

ഇന്ത്യന്‍ ബ്ലോഗുകളില്‍ തമിഴ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ലഭിക്കുന്നത് മലയാളത്തിനാണെന്ന് ഇന്‍ഡിക് ലിസ്റ്റിന്, ക്രിസ്റ്റഫര്‍ ചാപ്പ്‌മാന്‍ അയച്ച മെയിലില്‍ കാണുന്നു. തമിഴിന് 67,538 ഹിട്ടുകള്‍ ലഭിക്കുമ്പോള്‍ മലയാളത്തിന് 27,421 ഹിറ്റുകള്‍ ഉണ്ട്. ഹിന്ദിയൊക്കെ വളരെ പിന്നിലാണ്. വലിയൊരു വിപ്ലവമാണിത്. നമ്മളൊക്കെ വലിയൊരു കൂട്ടായ്മയായി വളരാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റിയാണ് വക്കാരിയും സന്തോഷും പറയുന്നതെന്നു തോന്നുന്നു.

ലിയോ, ആദിത്യന്‍, മൂഷികനെന്നിവര്‍ സംസാരിക്കുന്നത് അഗ്രഗേറ്ററുകളുടെ സാങ്കേതികവശത്തെപ്പട്ടിയാണെന്ന് തോന്നുന്നു.

പുതിയ ഗ്രഗേറ്ററുകള്‍ വരുന്നത് എല്ലാം കൊണ്ടും നല്ലതാണ്. മനോജിന്‍റെ ബ്ലോഗ്‌റോള്‍ പോയി, തനിമലയാളം വന്നില്ലേ? സിബുവും പോളും അവരവരുടെ അഗ്രഗേറ്ററുകള്‍ ഉണ്ടാക്കിയിട്ടില്ലേ?

വെല്ലുവിളിയും പേടിപ്പിക്കലും ഇവിടെ ആശാസ്യമല്ല എന്ന് എനിക്ക് തോന്നുന്നു.

 
At 11:08 AM, Blogger ദേവന്‍ said...

ഇടതുപക്ഷം ബ്ലോഗുകളുടെ ശ്ലീലാശ്ലീലങ്ങളെക്കുറിച്ചല്ലേ പറയുന്നത്‌, ബൂലോഗമെന്ന കമ്യൂണിറ്റിയെക്കുറിച്ചൊരു ചര്‍ച്ച ഓഫു ടോപ്പിക്ക്‌ ആകുമോന്ന് ഡൌട്ടിഷിങ്ങ്സ്‌.. അതുകൊണ്ട്‌ ഞാന്‍ കാലികത്തില്‍ വിശ്വം മാഷ്‌ ബൂലോഗം ഇന്നലെ ഇന്ന് നാളെ എന്നോ മറ്റോ ഉള്ള ത്രെഡ്‌ തുടങ്ങിയതില്‍ എന്റെ കമന്റ്‌ കൊണ്ടു കൊളുത്താം.. ഇന്‍ ദി മീന്‍ വയല്‍, കുട്ടികള്‍ ബ്ലോഗ്‌ അഗ്രിഗേറ്ററോ ഇന്റഗ്രേറ്ററോ എന്താന്നു വച്ചാല്‍ ഉണ്ടാക്കട്ടെ, ടെക്നോളജി നുമ്മടെ ഫീല്‍ഡല്ല.

 
At 11:11 AM, Anonymous Anonymous said...

വെല്ലുവിളികള്‍ നല്ലതു തന്നെ ഏറ്റെടുത്തു നടത്തണം എന്നു മാത്രം. കൊട്ടായ്മ എന്നത് ബൂലോകത്തിന്റെ വളര്ച്ചയുടെ പാതയില്‍ അത്യാവാശ്യമായിരുന്നു. അതുപ്രകാരം പിന്മൊഴിക്ും മറ്റുമുണ്ടായി. കൂട്ടായ്മ വലര്‍ന്നപ്പോള്‍ അത്‌ കൊണ്ടുനടത്തിയവര്‍ അധികാരികളായി. അധികാരികള്‍ സ്വന്തം ഇഷ്ടാനിഷ്ടങള്‍ ഇമ്പ്ലിമെന്റ് ചെയ്യാന്‍ മുതിരുമ്പോളാണ് കൂട്ടായ്മ പിളരുന്നത്‌. മലയാളി സ്വഭാവം.
ബൂലോക വളര്‍ച്ചയുടെ ഭാഗമായി ഉണ്ടായ പിന്മൊഴിഗ്രൂപ്പും മറ്റും ഇതു നടത്തുന്നവരുടെ സ്വന്തം അല്ല എന്നു ധരിക്കുക. ഇത്` ബൂലൊകത്തിന്‍െതാണ് ആരുറ്റെയും സ്വന്തംമല്ല, പാസ് വേറ്ഡുകളും മറ്റും ചിലരുടെ കയ്യില്‍ മാത്രമാണുള്ളത് എങ്കില്‍ കൂടെ. ശ്രമദാനം നടത്താന്‍ അവര്‍ക്ക്‌ ബുദ്ധിമുട്ടായാല്‍ അവര്‍ തയ്യാറുള്ളവര്‍ക്ക് താക്കൊല്‍ കൈമാറണം. അതുപോലെ കൊണ്ടുനടത്തുമ്പോള്‍ ചില നിയമങള്‍ വേണ്ടിവരും എന്നു ധരിക്കുക.
“ജനാധിപത്യം” കുറച്ചു ബുദ്ധിമുട്ടാ...

 
At 11:49 AM, Blogger mariam said...

കുടുംബമായി(കൂട്ടായ്മയല്ല) ഉല്ലാസയാത്ര പോകുമ്പോളുള്ള ഒരു സ്വാതന്ത്ര്യമില്ലായ്മ ഇവിടെ ഉണ്ട്‌ എന്നതു സത്യമാണ്‌.
വിശ്വോത്തരങ്ങളായ എത്ര സിനിമകള്‍ നമുക്കു കുടുംബത്തൊടെ കാണാനൊക്കും. മികച്ച എത്ര കലാസൃഷ്ടികള്‍ ഈ പടിക്കു പുറത്തു നില്ക്കേണ്ടി വരും ?

അശ്ലീലമായതു കൊണ്ടല്ല, മറിച്ച്‌ അതു മുതിര്‍ന്നവര്‍ക്കുള്ളതായതു കൊണ്ടാണ്‌. അങ്ങനെ ഒരു കൂട്ടായ്മ കൂടി ഉണ്ടാവുന്നതു സ്വാഗതാര്‍ഹമല്ലേ ?.
അവിടെ ബ്ലോഗ്‌ വായിക്കാന്‍ വരുമ്പൊള്‍ അച്ചങ്കുഞ്ഞിനെ (അച്ചനേയും കുഞ്ഞിനേയും കുഞ്ഞമ്മയേയും) കൊണ്ടു വരാതിരുന്നാല്‍ മതിയല്ലോ.

ആദ്യമായി വരുന്നവര്‍ക്കു ഇതൊരു കുട്ടികളിയായി തോന്നുകയുമില്ല. ചാടി വീണു സദാചാരം കാക്കുന്നവര്‍ക്കു അല്‍പം വിശ്രമവുമാവും.

ഓടോ : ക്ലാസ്സിലെ പെണ്‍കുട്ടികളോടൊപ്പമുള്ള ഉല്ലാസയാത്രകളില്‍ സദാചാരത്തിന്റെ കര്‍ക്കശക്കാരായ കാവല്‍ക്കാരാകുന്ന കൂട്ടുകാരുണ്ടായിരുന്നു. പിന്നീട്‌ അതോര്‍ത്തു ചിരിക്കുകയും ചെയ്യും

 
At 12:27 PM, Blogger അലിഫ് /alif said...

അണ്ണന്‍‌മാരെ, വല്ലതും നടക്കുവോ..?! ‘കൊച്ചുപുസ്തക‘ത്തിലെ അംഗത്വവും കളഞ്ഞ് കാത്തിരിക്കുന്നു..ഉണ്ടാക്കും ഉണ്ടാക്കും എന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നുമില്ല...ബ്ലോഗ് തെറി വായിക്കാന്‍ കൊതിയായിട്ട് വയ്യ..!!!
എന്തായാലും “അശ്ലീലത്തിന്റെ പ്രശ്നം” ചര്‍ച്ച ‘റ്റെക് നോളജിയുടെ പ്രശ്ന‘മായി വഴിമാറിപ്പോയി ഇടതുപക്ഷമേ..

 
At 2:32 PM, Blogger രാജ് said...

തനിമലയാളം (ഏതു ബ്ലോഗ് പോര്‍ട്ടലും) തട്ടിക്കൂട്ടുന്നത് വലിയ സംഭവമൊന്നുമല്ല. തനിമലയാളത്തില്‍ സെന്‍സറിങ് നടക്കുമ്പോള്‍ വിലപിച്ചിരുന്നവരോടും തനിമലയാളം ഈ മറുപടി തന്നെയാണു പറഞ്ഞിരുന്നതു്. ഞാന്‍ ഉപയോഗിക്കുന്ന ബ്ലോഗ് അഗ്രിഗേറ്റര്‍ ഇതാണു്. http://co.mments.com/ ഉപയോഗിച്ചു പിന്മൊഴികള്‍ സ്വതന്ത്രമായി ട്രാക്ക് ചെയ്യുകയുമാണു പതിവു്. ബ്ലോഗര്‍ ബീറ്റ വരുന്നതോടെ ബ്ലോഗുകള്‍ അഗ്രിഗേറ്റ് ചെയ്യുന്നതും അഗ്രിഗേറ്റ് ചെയ്ത ബ്ലോഗിന്റെ പിന്മൊഴികള്‍ അഗ്രിഗേറ്റ് ചെയ്യുന്നതും എളുപ്പമാവും (by logically deducing url for comment feeds from post url).

ബ്ലോഗര്‍ ബീറ്റ വന്നത് ‘ഇന്നലെ’, കമന്റ്സ്.കോം -നെ കുറിച്ചറിയുന്നതും ഈയടുത്തു്. തനിമലയാളം നില‌വില്‍ വരുന്നതിനു മുമ്പേ പിന്മൊഴി എന്ന കമ്യൂണിറ്റി നിലവില്‍ വന്നിരുന്നു, അപ്പോഴതിനൊരു ബദല്‍ ഉണ്ടായിരുന്നില്ല, അന്നത്തെ റിസോഴ്സസ് വച്ചു ചെയ്യാന്‍ പറ്റുന്നതു് ‘ആ‍ദ്യം’ ചെയ്തവര്‍ നിലനിന്നുപോന്നു. ഒരു വരി കോഡെഴുതാതെയാണു് പിന്മൊഴികള്‍ നിലവില്‍ വന്നതു്, ബ്ലോഗറിന്റെ കമന്റ് സെന്‍ഡ് ഫീച്ചറും, ഗൂഗിള്‍ ഗ്രൂപ്പും ചേര്‍ന്നാല്‍ ഒരു കമ്യൂണിറ്റി സൃഷ്ടിച്ചെടുക്കാം എന്നാലോചിക്കുവാന്‍ കഴിഞ്ഞതുകൊണ്ടു കോഡെഴുതേണ്ട ആവശ്യമില്ല. കമന്റുകള്‍ നേരിട്ടു ഗ്രൂപ്പിനു ഫോര്‍വേഡ് ചെയ്യുവാന്‍ താല്പര്യമില്ലെങ്കില്‍ ജി-മെയില്‍ എന്ന സര്‍വീസിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ മതി.

ഇനി ഈ ചക്രം പുതുതായി കണ്ടുപിടിക്കാതെ (ബ്ലോഗര്‍ ബീറ്റ ഫേസില്‍ നിന്നു ചാടുന്നതും കാത്തിരിക്കാതെ) പുതിയൊരു പിന്മൊഴി കമ്യൂണിറ്റി സൃഷ്ടിക്കാന്‍ ആരുണ്ടു്? ഒറ്റവരി കോഡെഴുതാഞ്ഞാല്‍ വളരെ നന്ന് ;)

 
At 2:34 PM, Blogger തരികിട said...

മൂഷികാ, ലിയനാഡോ,
ആദിയും ശനിയനുമൊക്കെ അവരവരുടെ വീട്ടിലെ സ്വന്തം സെര്‍വറുകളിലാണീ കളികളൊക്കെ കളിക്കുന്നത്.

no-ip യില്‍ പോയി രെജിസ്റ്റര്‍ ചെയ്ത് ഒരു സബ്ഡൊമൈനും ഉണ്ടാക്കി അവരുടെ DUC ക്ലൈന്റ് നമ്മുടെ വീട്ടിലെ വെബ്സെര്‍വറില്‍ ഓടിച്ചാല്‍ മതി. നയാ പൈസ എവിടെയും ചിലവില്ലാതെ, dynamic ip വച്ചു തന്നെ തന്നെ നമ്മുടെ സെര്‍വര്‍ ഓടിക്കാം. നമ്മുടെ dynamic ip മാറുമ്പോള്‍ DUC പയ്യന്‍ no-ip യെ വിവരമറിയിച്ച് നമ്മുടെ സബ്ഡൊമൈന്‍ DNS തിരുത്തിക്കോളും.

ഈ സംഭവങ്ങള്‍ ഉണ്ടാക്കാന്‍ വലിയ പണിയൊന്നുമില്ല. പക്ഷേ ഈ പരിപാടികള്‍ തുടര്‍ന്നു കൊണ്ടുപോകണമെങ്കില്‍ നല്ല ക്ഷമയും ഉത്തരവാദിത്വബോധവും വേണം. അതിനെല്ലാമുപരി നല്ലൊരു മനസ്സും വേണം. ഊണും ഉറക്കവുമൊഴിച്ചും, ജോലിക്കിടയിലും ജോലികഴിഞ്ഞുമെല്ലാം വളരെ ഭംഗിയായി ഈ വിര്‍ച്വല്‍ ലോകം പരിപാലിച്ചുപോരുന്നവരെ നമ്മളെല്ലാരും അഭിനന്ദിച്ചേ മതിയാകൂ.

ഒരുകാര്യം ഓര്‍ക്കുക ഈ കൂട്ടായ്മക്ക് തുരങ്കം വെക്കാന്‍ ഒത്തിരി ബുദ്ധിമുട്ടാണ്. ബ്ലോഗ്‌നാഥനായി അതൊരിക്കല്‍ ഞാനൊന്നു ടെസ്റ്റുചെയ്തതാണ്. (പരമ രഹസ്യമായിരിക്കട്ടെ, ഇവന്മാരെല്ലാം കൂടെന്നെ തല്ലിക്കൊല്ലും...)

---
ബ്ലോഗ്‌നാഥന്‍
---

 
At 2:39 PM, Anonymous Anonymous said...

അല്ലപ്പാ കോഡാണോ ഇപ്പോ മഹാ കാര്യം? ഭൂലോഗത്തെ അഞ്ഞൂറു പേര്‍ പത്തു ഡോളര്‍ പിരിവിട്ടാല്‍ എന്തു കോഡും എഴുതിക്കാന്‍ ആളെ കൂലിക്കെടുക്കാമല്ലോ? ടെക്ക്നോളജി ആട്ടോറിക്ഷാ പോലെയേ ഉള്ളേ, ചക്രം കാട്ടുന്നവന്റെ നേരേ അതിന്റെ ചക്രം തിരിഞ്ഞോളും

 
At 4:04 PM, Anonymous Anonymous said...

ലിയോനാര്‍ഡ് താങ്കളുടെ തലക്ക് ഓളമാണ്. അല്ലെങ്കില്‍ കൂട്ടുകാരില്ലാത്തതിന്റെ നിരാശാബോധത്തില്‍ നിന്നുടലെടുക്കുന്ന അരിശമാണ്.
ടെക്നോളജിയും മണ്ണാങ്കട്ടയുമല്ല താങ്കളുടെ പ്രശ്നം. ഇപ്പോള്‍ ബഹുഭൂരിപക്ഷം ഉപയോഗിക്കുന്ന പിന്മൊഴിയില്‍ എന്തു വരണം എന്തു വരണ്ട എന്നാരു തീരുമാനിക്കണം എന്നാണെന്ന് തോന്നുന്നു. അത് നടത്തുന്നവര്‍ തീരുമാനിക്കും.അസ് സിം‌പിള്‍ അസ് ദാറ്റ്.
നാളെ മിസ്റ്റര്‍ ലിയ്യോ വേറൊരു കുന്ത്രാണ്ടം ദുട്ടും സമയവും മുടക്കി തുടങ്ങിയാല്‍ അതില്‍ ഹരികഥയും ഭജനയും കുമ്മിയടിപ്പാട്ടും മാത്രമേ വരാവൂ എന്ന് അതിന്റെ ഉപയോഗാക്താക്കള്‍ അലമുറയിട്ടാല്‍ താന്‍ സമ്മതിക്കുമോ?
അത്രയേയുള്ളൂ....ഈ ബൂലോഗത്തിന്റെ നിയമാവലികള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതൃപ്തിയുണ്ടെങ്കില്‍ പോകാന്‍ എന്താണ് മടി? ഡിപ്പോസിറ്റ് വല്ലതും തിരിച്ചു തരാന്‍ ഉണ്ടോ?
മൂച്ച് പറയാതെ ഒന്നങ്ങ് തുടങ്ങ്..രണ്ട് മൂന്ന് തുണ്ട് പടങ്ങളൊക്കെയിട്ട് ആളെക്കൂട്ടാന്‍ നോക്ക്. എന്നിട്ട് സമാന്തര ക‌മ്യൂണിറ്റി ഉണ്ടാക്ക്. എന്നിട്ട് വന്ന് ബൊലോഗത്തെ അസമത്വത്തെക്കുറിച്ചും മറ്റും വാചകമടി.

താനാണ്ടോ കുറേയേറെ കേട്ടിട്ടുള്ള, എന്നാല്‍ ഞാനിതു വരേക്കും കണ്ടിട്ടില്ലായിരുന്ന ഒറിജിനല്‍ പാര മലയാളി.

- ജിം

 
At 4:30 PM, Anonymous Anonymous said...

ലിയൊ താങ്കള്‍ വേറൊന്നുണ്ടാക്ക് എന്നിട്ടെന്തെങ്കിലും സംശയമുണ്ടായാല്‍ ഏവൂരാനൊടൊമറ്റോ ചോദിക്ക് - പ്രശ്നം തീര്‍ന്നല്ലോ എന്‍റമ്മൊ ഇതുങ്ങളെക്കൊണ്ട് തോറ്റു!!!

 
At 7:43 PM, Anonymous Anonymous said...

എനിക്കൊരു സംശയം. ഈ മറിയം മാഷും ഇടതുപക്ഷം ജീയും പറയുന്ന ഈ സ്വാതന്ത്ര്യമില്ലായ്മ എന്താണ്?
ഈ അശ്ലീലം എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? അശ്ലീലത്തിന് വേണ്ടി അതു കുത്തി തിരുകുമ്പോഴല്ലെ അതു അശ്ലീലമാവുന്നുള്ളൊ? അങ്ങിനെ കാണുമ്പോഴല്ലെ അത് തനിമലയാളം ബ്ലോക്ക് ചെയ്യുന്നുള്ളൂ? അങ്ങിനെയാണ് ഞാന്‍ ധരിച്ച് വെച്ചിരിക്കുന്നത്. അല്ലാതെ,ഇപ്പൊ AIDS എങ്ങിനെ പകരുന്നു എന്നതിനെക്കുറിച്ച് ഒരു ലേഖനം എഴുതിയാല്‍ അതു എങ്ങിനെ അശ്ലീലത്തില്‍ പെടും?
തനിമലയാളം അശ്ലീലം ബ്ലോക്ക് ചെയ്യുന്നത് നല്ലതല്ലേ? ഒന്നാമത് അവരുടെ പേര്‍സണല്‍ സെര്‍വെറില്‍ നിന്ന് ഇത് ഓടിക്കുമ്പോള്‍ നാളെ ആരെങ്കിലും എന്തെങ്കിലും ഓഡിറ്റോ മറ്റോ വന്നാല്‍ അവര്‍ക്കും ജീവിക്കണ്ടെ? അന്നേരം ആരെങ്കിലും ഇതുപോലെ വക്കാലത്തുമായി വരാന്‍ ടൈം കിട്ടുവൊ? അല്ലാണ്ട് ഈ നിങ്ങള്‍ ആരോപിക്കുന്ന ‘കപട സദാചാരം’ ആണൊ? എനിക്കങ്ങിനെ തോന്നുന്നില്ല. മറ്റുള്ളവരുടെ ശരിയായ സദാചാര ബോധം ചിലപ്പൊ കപടമായി തോന്നാം. മറ്റു ചിലരുടെ സദാചാര ബോധമില്ലായ്മ വേറെ ചിലരെ ഞെട്ടിപ്പിച്ചേക്കാം. അതു രണ്ട് വശം എന്നേയുള്ളൂ.
അങ്ങിനെയാണെങ്കില്‍ ഗള്‍ഫ് നാടിലെ മൊത്തം ഇന്റെര്‍നെറ്റ് സെര്‍വീസ് പ്രൊവൈഡര്‍മാര്‍ കപട സദാചാര ബോധം ഉള്ളവരകാണമെല്ലൊ. ആദ്യം അവരോട് പടവെട്ടൂ സദാചാരബോധത്തെക്കുറിച്ച്
എന്നാണ് എന്റെ അപേക്ഷ.

 
At 8:31 PM, Blogger Adithyan said...

ആദിയും ശനിയനുമൊക്കെ അവരവരുടെ വീട്ടിലെ സ്വന്തം സെര്‍വറുകളിലാണീ കളികളൊക്കെ കളിക്കുന്നത്.

ഒരു തിര്‍ത്തുണ്ടവിടെ. ആദിയ്ക്ക് വചനം മാത്രമേയുള്ളു. സ്വന്തമായി സെര്‍വര്‍ ഒന്നും ഇല്ല.

വാചകക്കസര്‍ത്തുകള്‍ മാത്രം :)
Its only words
and words are all I have...

 
At 8:41 PM, Blogger mariam said...

ഇന്‍ജീ,
വെറും അശ്ലീലത്തെപ്പറ്റിയല്ല നല്ല കലാസൃഷ്ടികളെ പറ്റിയാണ്‌ ഞാന്‍ പറഞ്ഞത്‌. തനിമലയാളവും എന്തെങ്കിലും ചെയ്തു എന്നു ഞാന്‍ അര്‍ഥമാക്കിയില്ല. ഇവിടെ ഇടക്കിടക്കു കാണുന്ന അസഹിഷ്ണുതയെ പറ്റിയാണ്‌ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌. ചില കമന്റുകളില്‍ ഒരധികാരത്തിന്റെ ചുവ കാണാറില്ലെ. ആരെങ്കിലും എന്തെങ്കിലും പറയാന്‍ തുടങ്ങുമ്പോഴേക്കും “ചെത്താണ്‍ല്യാ.. സായിപ്പെപ്പ് വന്ന്..?” മട്ടില്‍!. പിന്നെ ഇടക്കുകാണുന്ന സദാചാര കപടികളിയും.

സമയം കിട്ടിയിരുന്നെങ്കില്‍ അങ്ങനത്തെ കമന്റുകള്‍ക്കു താഴെ "ഡിംഗ്‌!" എന്നൊരു കമന്റ്‌ ഇടാമായിരുന്നു. :-D

 
At 8:47 PM, Blogger സു | Su said...

സദാചാരംന്ന് പറഞ്ഞപ്പോഴാ എനിക്ക് വാക്യത്തില്‍ പ്രയോഗിക്കുന്നത് ഓര്‍മ്മ വന്നത്.

സദാചാരം.

ശ്മശാനത്തിന്റെ അരികിലുള്ള ചെടികളിലെ ഇലകളെല്ലാം സദാ ചാരം മൂടിക്കിടന്നിരുന്നു.

 
At 9:29 PM, Blogger mariam said...

സദാ ചാരം മൂടിക്കിടക്കുന്നു എന്നു പറഞ്ഞപ്പോഴാ..

മൂടിക്കിടക്കുക

സദാ ചാരം മൂടിക്കിടന്ന അടുക്കളത്തിണ്ണയില്‍ പുതച്ചു മൂടിക്കിടന്നിരുന്ന എന്റെ ശരീരത്തിനടുത്തായി വിഷക്കുപ്പിയുടെ മൂടി കിടന്നിരുന്നു.

 
At 10:56 PM, Blogger K.V Manikantan said...

മറിയം;
നിങ്ങള്‍ ഒരു പ്രതിഭാസം തന്നെ.
പേരിനിടയില്‍ മറഞ്ഞിരിക്കുന്ന ഒരു പ്രതിഭാസം.

 
At 12:56 AM, Anonymous Anonymous said...

കൂട്ടരേ, നിങ്ങള്‍ക്കിതുവരെയും മനസ്സിലായില്ലേ? ഇതൊരു കൂട്ടായ്മയാണെന്ന്! കമന്റിടല്‍ കൂട്ടായ്മ!! കൂട്ടായ്മയിലുള്ളവര്‍ എന്തു തോന്ന്യാസം എഴുതിയാലും മിനിമം 45 കമന്റ്. സീരിയസായിട്ട് വല്ലവരും എഴുതിയാല്‍ അതിന് 3 കമന്റ്. ഇടതുപഷം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ച കാര്യം വേറെ, ഇവിടെ ചര്‍ച്ച ചെയ്യുന്നത് വേറെ. പയറെത്ര എന്ന ചോദിച്ചതിന് പയറഞ്ഞാഴി എന്നുത്തരം. നിങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തിയിട്ട് പാവം ഞങ്ങള്‍ വായനക്കാരെ അറീയിച്ചാല്‍ മതി.

 
At 1:11 AM, Blogger aneel kumar said...

‘അരിയെത്ര’യ്ക്കാ അനോണീ ‘പയറഞ്ഞാഴി’

 
At 1:19 AM, Anonymous Anonymous said...

ഇതെന്തു പ്രാന്താണപ്പാ?
അതെ. ശരിയാണ്‌. ഇതൊരു കൂട്ടായ്മ ആണ്‌. ഇതില്‍ ഉള്ളവര്‍ കോട്ടുവാ വിട്ടാല്‍ പോലും അത്‌ സംഗീതം ആണെന്ന് ഞാന്‍ പറയും അത്‌ എനിക്കവരോടുള്ള സ്നേഹം, അതു കണ്ട്‌ അസൂയ മൂത്ത്‌ വരുന്ന നിങ്ങളോടു പുച്ഛം ആണെന്നും പറയും കാരണം അസൂയക്കാരെയെല്ലാം എനിക്കു പുച്ഛമാ. ഇഷ്ടമുണ്ടേല്‍ ഇതില്‍ കൂട്‌ ഇല്ലേല്‍ വേറേ ഉണ്ടാക്ക്‌ ആണുങ്ങളെ പോലെ. പോ. ഇറങ്ങിപ്പോ. അസൂയയും പിരാന്തും മൂത്തതൊക്കെ ബൂലോഗ നെഞ്ചത്തോട്ടു കയറുന്നത്‌ കണ്ട്‌ മടുത്തു.

 
At 2:25 AM, Blogger leonard said...

ഞാനൊരു സാങ്കേതികസാദ്ധ്യതയെക്കുറിച്ചാണ്‌ എഴുതിയത്‌, അല്ലാതെ തനിമലയാളത്തെക്കുറിച്ചല്ല. പക്ഷേ അതിനുവന്ന കമന്റുകളുടെ സ്വഭാവംവച്ചുനോക്കുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ട്‌. എന്നെക്കണ്ടാല്‍ കിണ്ണം കട്ടുവെന്നു തോന്നുമോ എന്ന ചോദ്യം എവിടെയൊക്കെയോ...
ഇനി ചില ഉത്തരങ്ങളും (ചോദ്യങ്ങളും).

ഒരു അശ്ലീലബ്ലോഗ്പോര്‍ടല്‍ എങ്ങനെ തുടങ്ങാമെന്നതിനെപ്പറ്റിയല്ല ഞാന്‍ കമന്റെഴുതിയത്‌. അശ്ലീലമെന്ന പേരില്‍ ഒഴിവാക്കപ്പെട്ടേക്കാവുന്ന legitimate contentഉം കൂടി ഉള്‍പ്പെടുന്ന ഒന്നിനെക്ക്ക്കുറിച്ചാണ്‌. ഒരു തെറ്റിദ്ധാരണക്കും സാദ്ധ്യതയില്ലാത്തരീതിയിലാണ്‌ എഴുതിയിട്ടുള്ളത്‌. അശ്ലീലപോര്‍ട്ടലാണ്‌ എന്റെ ഉദ്ദേശമെന്ന ധ്വനി പിന്നെങ്ങനെ വന്നു? ആരാണ്‌ അത്തരമൊരു ശ്രമം നടത്തിയത്‌? വായനക്കാര്‍ ദയവായി കമന്റുകള്‍ ഒന്നുകൂടി വായിച്ചുനോക്കി തീരുമാനിക്കുക. എന്നിട്ടു പറയുക, ബ്ലൊഗിലെ അധികാരസ്ഥാപനശ്രമങ്ങളെക്കുറിച്ച്‌ ഞാനെഴുതിയതില്‍ വല്ല കഴമ്പുമുണ്ടോയെന്ന്‌

ആദിത്യനെഴുതിയ ജാര്‍ഗണ്‍ ആരെപ്പേടിപ്പിക്കനാണ്‌? എന്നെയാണെങ്കില്‍, അതു വെറുതെയാണ്‌. എട്ടുപത്തുകൊല്ലമായി എന്റെ തൊഴിലിന്റെയും അതുവഴി നിത്യജീവിതത്തിന്റെയും ഭാഗമാണ്‌ ഈയെഴുതിവച്ച്‌ വാക്കുകള്‍. ഏതു തരത്തിലാണ്‌ ഒരു ബ്ലോഗ്പോര്‍ട്ടലുമായി അവക്കു ബന്ധം? ഇനി അധവാ ബന്ധമുണ്ടെന്നു സമ്മതിച്ചാല്‍ത്തന്നെ, അതേ ബന്ധം ബ്ലോഗ്പ്പോര്‍ട്ടലിന്‌ ക്വാണ്ടം മെക്കാനിക്സുമായും ഇല്ലേ?

എന്തിന്നാണ്‌ ജെ.എസ്‌.പി. പേജ്‌? വേറെ വല്ലതുമായാല്‍ പറ്റില്ലേ? mqueue ഏത്‌ MTAയുടേയും അവിഭാജ്യഘടകമല്ലെ? അതെന്തിനാണ്‌ പ്രത്യേകിച്ക്ഴുതുന്നത്‌? പത്തുമിനിറ്റില്‍കൂടുതല്‍ വേണോ ഒരു SMTP മെയില്‍ സെര്‍വര്‍ സെറ്റപ്പുചെയ്യാന്‍?

എന്താണ്‌ dual core processor/RAM/1.88Ghz/512MB തുടങ്ങിയവയുടെ ഇവിടത്തെ പ്രസക്തി? 512MBക്കു പകരം 4GBയായാല്‍ തനിമലയാലം നിന്നുപോകുമോ? താങ്കളെന്താ assembly languageലാണോ പ്രോഗ്രാം ചെയ്യുന്നത്‌? ഇനി അങ്ങെനെ ആണെങ്കില്‍ത്തന്നെ ഒരു ബ്ലോഗ്‌ പോര്‍ട്ടല്‍ ഉണ്ടാക്കന്‍ അതു വേണമെന്നാണോ? എന്തു മലമറിക്കുന്ന, 'വലിക്കാന്‍ പറ്റാത്ത'(?) യൂണിക്സ്‌ സ്ക്രിപ്റ്റാണ്‌ ഒരു ബ്ലോഗ്‌ അഗ്രഗേറ്ററിന്റെ ബാക്കെന്റില്‍ ഓടുന്നതാണാവോ? ഫില്‍റ്റര്‍ ചെയ്യാനാണെങ്കില്‍ അതൊക്കെ content management system ചെയ്യേണ്ടതാണ്‌.

പിന്നെ സെര്‍ച്ച്‌ എഞ്ചിന്‍ എന്നു പറഞ്ഞാല്‍ കണ്‍സെപ്റ്റില്‍ത്തന്നെ ആദിത്യന്‍ പറഞ്ഞപോലെ ചീളു കേസല്ല. ഗൂഗിളിന്റെ തോളില്‍ കയ്യിട്ട്‌ ഇനിയാരാട ഞങ്ങളെത്തല്ലാന്‍ എന്നുചോദിച്ചിട്ടു കര്യമില്ല. പറയുന്നതുകേട്ടാല്‍ത്തോന്നും ഗൂഗിള്‍ അവരുടെ ഒരു സാധാരണ ഉല്‍പ്പന്നം വില്‍പ്പനസാമര്‍ത്ഥ്യംകൊണ്ട്‌ ജനത്തിനെക്കൊണ്ട്‌ ഉപയോഗിപ്പിക്കുകയാണെന്ന്.

തനിമലയാളത്തിന്റെ പിന്നിലുള്ള അദ്ധ്വാനത്തിനെ ഒരിക്കലും കുറച്ചുകാണുകയല്ല എന്റെ ഉദ്ദേശം - തീര്‍ച്ച്യായും അതൊരു അദ്ധ്വാനം തന്നെയാണ്‌. എന്തുതെന്നെ പറഞ്ഞാലും implement ചെയ്യുമ്പോള്‍ മുന്‍കൂട്ടിക്കാണാന്‍ പറ്റാത്ത പല ബുദ്ധിമുട്ടുകളുമുണ്ടാകും. ജോലിയുടെയും കുടുംബത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍നിന്നുചെയ്യേണ്ടിവരുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ ഈ അദ്ധ്വാനിക്കുന്ന വ്യക്തികള്‍ റീപ്ലേസബിള്‍ അല്ലെന്നമട്ടിലുള്ള ഒരു പുകമറയുണ്ടല്ലോ, അതിനെയാണ്‌ എതിര്‍ത്തത്‌ - കുറച്ചുകൂടി കൃത്യമായിപ്പറഞ്ഞാല്‍ പരിഹസിച്ചത്‌.

മൂഷികാ, താങ്കള്‍ നടത്തിയത്‌ കൃത്യമായ നിരീക്ഷനമാണ്‌ - ഇത്രയും കാലം കോഡായിരുന്നു നടുക്ക്‌, കമ്യൂണിറ്റി കോഡിനുചുറ്റും കറങ്ങുകയും. ഇപ്പോള്‍ ഒറ്റയടിക്ക്‌ കമ്യൂണിറ്റിക്ക്‌ പ്രമോഷന്‍ കിട്ടി, അത്‌ കേന്ദ്രസ്ഥാനത്തായി, അധവാ അങ്ങനെ സമ്മതിക്കേണ്ടിവന്നു. അത്രയും നല്ലത്‌. സൈഡ്‌എഫക്റ്റായി കോഡ്‌ ചിത്രത്തില്‍നിന്നും പോവുകയും ചെയ്തു.

കുട്ട്യേടത്തീ, നേരത്തെ പറഞ്ഞപോലെ ഒരു സാങ്കേതികസാദ്ധ്യതയെപ്പറ്റിയായിരുന്നു എന്റെ കമന്റ്‌, അല്ലതെ നാളെ മുതല്‍ പുതിയ ബ്ലോഗ്‌പോര്‍ട്ടല്‍ തുടങ്ങുന്നു, നിങ്ങളെല്ലാം അവ്വിടെക്കു വരൂ എന്നായിരുന്നില്ല. ഇതൊരു ആനക്കാര്യമാണെന്നു കരുതി ആരെങ്കിലും പേടിച്ചിരിക്കുന്നുണ്ടെങ്കില്‍, അങ്ങനെയല്ല ഒരു 'കണ്ടെന്റ്‌ മാനേജ്മന്റ്‌ സിസ്റ്റം' ഉപയോഗിക്കാനുള്ള സ്കില്ലേ ഇതിനാവശ്യമുള്ളൂ എന്നേ പറഞ്ഞുള്ളൂ. അതൊരു വീരവാദമായിരുന്നില്ല. എങ്ങനെ ചെയ്യാമെന്ന് ഒരു പോസ്റ്റുമിടാമെന്നും പറഞ്ഞിരുന്നു. അതെഴുതിക്കൊണ്ടിരിക്കുന്നു. എത്രയും പെട്ടെന്ന് പോസ്റ്റുചെയ്യാം. ഇതൊരു മോശപ്പെട്ട കാര്യമാണോ?

ബെന്നി, പുതിയ അഗ്രഗേറ്റരുണ്ടാക്കാന്‍ എനിക്കു പല കാരണങ്ങള്‍കൊണ്ടും കഴിയില്ല. ആരേയും ഇവിടെ വ്യക്തിപരമായി പരിചയമില്ല. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ നയങ്ങള്‍പ്രകാരവും അത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ അനുവാദമില്ല. പക്ഷേ അതെങ്ങിനെ ചെയ്യാമെന്ന് ഒരു ചര്‍ച്ച തുടങ്ങിവക്കാം അല്ലേ? വിവരങ്ങളും പരിചയവും പങ്കുവക്കാന്‍ തനിമലയാളം നടത്തിപ്പുകാര്‍ തയ്യാറാണെങ്കില്‍ അതും നല്ലതാണ്‌. താല്‍പ്പര്യമുള്ള ഏതു ഗ്രൂപ്പിനും സ്വന്തം ഫിലോസഫിയുമായി ഓരോന്നു തുടങ്ങാം. എന്തു പറയുന്നു?

മറിയം, താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു. കുഞ്ഞുകുട്ടിപരാധീനങ്ങള്‍ എനിക്കുമുണ്ട്‌. പക്ഷേ മനുഷ്യന്റെ ബുദ്ധിപരമായ ജീവിതം എന്ന വേറൊന്നുമുണ്ട്‌. അവിടെയും വേണ്ടല്ലോ ഈ പരധീനത.

ശരിതന്നെ, പുതുതായി ബ്ലോഗിലെത്തിപ്പെടുന്നവര്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശപ്പെടും. മറ്റൊന്നുള്ളത്‌ പുതുതായി വരുന്ന ചില ബ്ലോഗ്ഗുകളുടെ ഹിഡന്‍ അജണ്ടയാണ്‌. knowledge sharing ആണെന്ന മട്ടിലുള്ള revivalism. ഉല്‍ക്കണ്ഠപ്പെടേണ്ടത്‌ സദാചാരത്തിനേക്കാളും ഇവയെക്കുറിച്ചാണ്‌.

പെരിങ്ങോടന്‍പുതിയ പിന്‍മൊഴി, ഇപ്പോഴത്തെ സാഹചര്യത്തില്‍, pinmozhikal@gmail.com എന്ന മെയില്‍ ഐ ഡി യുടെ password കൈയ്യിലുള്ളയാള്‍ വിചരിച്ചാലേ നടക്കൂ. അല്ലെങ്കില്‍ blogger, beta പ്രൊഡക്ഷനില്‍ എത്തുന്നവരെ കാത്തിരിക്കേണ്ടിവരും. അല്ലെങ്കില്‍ blog4commentsല്‍ നിന്നുതന്നെ എടുക്കാം, പക്ഷെ അതില്‍ കാര്യമില്ല, filtering കഴിഞ്ഞാണല്ലോ കമന്റുകള്‍ അവിടെയെത്തുന്നത്‌.

 
At 3:13 AM, Anonymous Anonymous said...

മറിയം മാഷേ,
ഉവ്വൊ? അങ്ങിനെ അധികാര സ്വരം തോന്നിയിട്ടുണ്ടോ? എനിക്ക് തോന്നുന്നത് അത് ഒരോരുത്തര്‍ പറയുന്ന രീതിയായിട്ടാണ്. ചിലരു കുറച്ചും കൂടി സോഫ്റ്റ് ആയിട്ട് പറയും, ചിലരു
സീരിയസ് ആയിട്ടും. (ചിലപ്പൊ എനിക്കും പേടി തട്ടിയിട്ടുണ്ടെന്നുള്ള വസ്തുത ഞാന്‍ മറച്ചു വെക്കുന്നില്ല) :-)

അല്ലാതെ ഇവിടെ വേണ്ടുവോളം അധികാരം കാണിക്കാന്‍ ഇതിന്റെ നടത്തിപ്പിനും മറ്റും ഇരിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും ആരും അതൊന്നുമില്ലാതെ എല്ലാം ശാന്തമായി കൊണ്ടുപോവാന്‍ ശ്രമിക്കുന്ന വളരെ വിനയാന്വതരായ മനുഷ്യരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ എപ്പോഴും ആലോചിക്കും ഇങ്ങിനെയുള്ള ഇത്രേം നല്ല മനുഷ്യരെ എന്തുകൊണ്ട് ജീവിതത്തില്‍ ശരിക്കും കാണുന്നില്ല, ഇവരെയൊക്കെ ഇങ്ങിനെ virtual ആയി കാണുന്നുള്ളൂവെന്ന്? എത്ര സംരഭങ്ങളുണ്ട് ഇതുപോലെ അകമഴിഞ്ഞ് പ്രോത്സാഹനവും സ്നേഹവും മറ്റും തരുന്നവ? മലയാളം വളരട്ടേ എന്ന് മാത്രമെ ഇവര്‍ കരുതുന്നുവുള്ളൂ. അതിനു വേണ്ടി ഒത്തിരി പിനമ്പുറത്തിരുന്ന് പ്രയത്നിക്കുന്നു ഞാനൊക്കെ ഓഫടിക്കുന്ന നേരങ്ങളില്‍...

പിന്നെ എല്ലാ അധികാര ബോഡിക്കും ആ 100% പെര്‍ഫെക്റ്റ്നെസ്സ് ഉണ്ടാവില്ല. നാളെ താങ്കളും അതുപോലെയൊന്നു തുടങ്ങിയാല്‍ ഇതുപോലെ നോണ്‍-പാര്‍ഷ്യല്‍ ആയി ഇരിക്കാന്‍ വളരെ അധികം പേഷ്യന്‍സ് വേണം എന്ന് എനിക്ക് തോന്നുന്നു.അതു മാത്രമല്ല നമ്മളീ വിമര്‍ശിക്കുന്നത് ഒക്കെ മിണ്ടാതെ കേള്‍ക്കുകയും വേണം. എനിക്കറിയാം ഇതിന്റെ ‘അധികാര’ സ്ഥനങ്ങളില്‍ ഞാനായിരുന്നെങ്കില്‍ പണ്ടേ ഇത് അന്‍പതു ഗ്രൂപ്പായേനെ. അത്രയൊന്നും ക്ഷമ എനിക്കില്ല. അതുകൊണ്ട് എനിക്ക് വളരെ അത്ഭുതം ആണ് ഇവിടെയുള്ള മുതിര്‍ന്നവര്‍ കാണിക്കുന്ന ഈ സ്നേഹവും സഹിഷ്ണുതയും (ന്റെ അമ്മേ!) കാണുമ്പോള്‍.

പിന്നെ, താങ്കള്‍ പറയുന്ന ആ തിരസ്കരിച്ച കലാസൃഷ്ടി ഏതാണ്? ഏതെങ്കിലും കൃത്യമായ ബ്ലോഗുണ്ടൊ? അങ്ങിനെയൊന്നില്ലെങ്കില്‍ പിന്നെ ഈ പറച്ചിലിന് എന്തു കഴമ്പുണ്ട്?

പിന്നെ ആ ഡിങ്ങ് എന്ന് ഇടാന്‍ തോന്നുന്ന സമയത്ത് ഇടണം എന്ന് ഞാന്‍ പറയുന്നു. ആ രണ്ട് വാക്കെഴുതാന്‍ അധികം സമയം വേണ്ടല്ലൊ.

ഈ ഗ്രൂപ്പിന്റെ ഒരു പ്രത്യേകത, എത്ര അടിയുണ്ടായാലും എത്ര വിമര്‍ശിച്ചാലും ഒന്നും മനസ്സില്‍ വെക്കാതെ വളരെ പെട്ടെന്ന് തന്നെ കൂടിചേരുന്നു എന്നുള്ളതാണ്. അതുകൊണ്ട് തിരിച്ച് പറയുന്നത് കേള്‍ക്കാന്‍ ഭയം ഇല്ലെങ്കില്‍ അഭിപ്രായം പറയാന്‍ താങ്കള്‍ പേടിക്കുന്നത് എന്തിന്?

പിന്നെ ഇതൊക്കെ പറഞ്ഞത്, ഈ വഴിക്ക് വന്നതല്ലേ, 49 കാണുമ്പോള്‍ എങ്ങിനെ 50-ആമത്തെ കമന്റ് അടിക്കാണ്ട് പോവുന്ന് കരുതിയാണെ :-)

(പിന്നെ താങ്കളെ കുറിച്ചല്ല...പക്ഷെ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, ഈ പിന്മൊഴിക്കും അല്ലെങ്കില്‍ ഈ ഗ്രൂപ്പിനും എതിരെ എന്തെങ്കിലും ആരെങ്കിലും പറയുമ്പോള്‍ മാത്രം പെട്ടെന്ന് വേറെ ഒരിക്കലും ഒന്നിലും അഭിപ്രായവും പറായാത്തവര്‍ ചാടി വീഴുന്നതും ഇതിനെതിരെ പറയുന്നതും എനിക്കെന്തോ ഒരു സുഖവും തോന്നുന്നില്ല ആ ഉദ്ദേശുദ്ധിയില്‍. എന്റെ തെറ്റിദ്ധരണയാവാം)

 
At 3:49 AM, Blogger പുലികേശി രണ്ട് said...

എനിക്ക് പൊതുവെ ഈ ചര്‍‌ച്ച ഇഷ്ടപ്പെട്ടു. പിന്‍‌മൊഴി, തനിമലയാളം ഇവ അതാതു സാധനങ്ങള്‍ നടത്തുന്നവരുടെ തന്നെ എന്നു ഞാനും വിശ്വസിക്കുന്നു. ഏതോ അണോണി പറഞ്ഞതുകേട്ടു അവ പൊതുജനത്തിണ്ടേതാനെന്ന്. അല്ലേ അല്ല. Having said that, I agree with Leonardo and others that more is indeed better. I am waiting for more aggregators, it may happen that some blogs may be displayed on multiple feed aggregators, and each aggregator will have its policy, some strict and some really relaxed, and the readers will have more choice. That should be our aim. Jai Hind, Jai Kisan, Jai Jawan.

Tailpiece: മറിയം പറഞ്ഞ അധികാരസ്വരം ഈ വളരെച്ചെരിയ കാലത്തിനിടയ്ക്കു ഞാനും കേട്ടു. ഇഞ്ഞീ, ഒന്നിനേക്കആളും നല്ലത് അമ്പതല്ലേ?

 
At 5:50 AM, Anonymous Anonymous said...

Gang of 4 Design patterns, J2EE Design Patterns, JSP, Servlets, Struts, EJB, IBM MQ Series, Webshpere on Unix, lots of unix script, db2
ആദിത്യൊ, ലിസ്റ്റ്‌ ഇനിയും നീട്ടണൊ

 
At 11:43 AM, Anonymous Anonymous said...

പിന്നെ താങ്കളെ കുറിച്ചല്ല...പക്ഷെ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, ഈ പിന്മൊഴിക്കും അല്ലെങ്കില്‍ ഈ ഗ്രൂപ്പിനും എതിരെ എന്തെങ്കിലും ആരെങ്കിലും പറയുമ്പോള്‍ മാത്രം പെട്ടെന്ന് വേറെ ഒരിക്കലും ഒന്നിലും അഭിപ്രായവും പറായാത്തവര്‍ ചാടി വീഴുന്നതും ഇതിനെതിരെ പറയുന്നതും എനിക്കെന്തോ ഒരു സുഖവും തോന്നുന്നില്ല ആ ഉദ്ദേശുദ്ധിയില്‍. എന്റെ തെറ്റിദ്ധരണയാവാം

എന്തു ചെയ്യാം... എല്ലാവര്‍ക്കും ഇഞ്ചിയെപ്പോലെ 24 മണിക്കൂറും കമന്റടിച്ചുനടക്കാന്‍ പറ്റില്ലല്ലോ!!!

 
At 12:32 PM, Blogger mariam said...

ഇന്‍‌ജീ
എനിക്കു തോന്നി, പുലികേശിക്കു തോന്നി.
അഭിപ്രായം പറയാന്‍ എനിക്കു ഭയമില്ല. പറയുന്ന രീതിയില്‍ ഉള്ള വ്യത്യാസം തന്നെയാണ് ഞാനും പറഞ്ഞത്.
പുറത്തുള്ള ഒരാളെ അകത്തേക്കു വിളിക്കാന്‍ “ഇങ്ങോട്ടു കയറെടാ പട്ടി കഴുവേറ്ടാ മോനേ” യെന്നും “അകത്തേക്കു വന്നാലും” എന്നും പറയാം.

എനിക്കു ഇഷ്ടമുള്ള എഴുത്തുകാരുടെ ചാവേറാണ് ഞാന്‍. എന്റെ അപ്പൂറത്തേതിനപ്പൂറത്തെ ക്യുബിക്കിളില്‍ ഒരു “പുലിയാണെടാ സിംഹം” ഇരിപ്പുണ്ട്.സഹപാഠിയുമാണ്. എഴുത്തുകാരെ പറ്റി ഞങ്ങള്‍ തര്‍ക്കിക്കാറുണ്ട്. പലപ്പോഴും അവന്റെ കൊങ്ങക്കു പിടിക്കാതിരിക്കാന്‍ എനിക്കെന്റെ ജീവിതം തന്നെ കടിച്ചമര്‍ത്തി പിടിക്കെണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവന്‍ പുഞ്ചിരിക്കും.”കഷ്ടം” എന്നു പറയില്ല.
ഞാന്‍ പറഞ്ഞ് അവനൊരു ബ്ലോഗ് തുടങ്ങി. അത്ര മഹത്തരമൊന്നുമായിരുന്നില്ല. പക്ഷെ ആയേനെ. പക്ഷെ, ദേ വരുന്നു സദാ ചാരം മൂടി കിടക്കുന്നവരുടെ അനോളിയമ്പുകള്‍. അവന്‍ ക്യുബിക്ക്ക്കിളിനു മുകളിലൂടെ തലയിട്ടു എന്നെ നോക്കി. “കഷ്ടം” എന്നു പറഞ്ഞില്ല പകരം ഒന്നു ചിരിച്ചു. ഞാന്‍ നാണിച്ചു പോയി.
(വ്യക്തിപരമായിപ്പോയി. ചോദിച്ചതു കൊണ്ട് പറഞ്ഞതാണ്. ബ്ലൊഗ്ഗ് രഹസ്യമായി പറയാം)

“ഡിങ്ങ്” എന്ന ശബ്ദത്തെപ്പറ്റി.

എവറസ്റ്റിലേക്കു കയറുന്ന വഴിയില്‍ എട്ടാമത്തെ മലയിടുക്കിന്റെ വലതു വശത്ത് “ഡിങ്” എന്നെഴുതി വെക്കാമോ എന്നു ഞാന്‍ ഇന്‍‌ജിയോടു ചോദിച്ചാല്‍ “അതിനെന്താ, ഡിങ് എന്നു എനിക്കു എഴുതാനും അറിയാം. ആ രണ്ട് അക്ഷരം എഴുതാന്‍ അധികം സംയവും വേണ്ടല്ലൊ എന്നും പറയുമോ..? :-). അങ്ങനെയാണൊ ചിന്തിക്കുന്നതു്. എനിക്കു അതൊരു പുതിയ രീതിയാണ്.

ഒന്നു ശരിയാണ്.
നേരിട്ടു കണ്ട് ഒന്നു കൈ പിടിച്ചു കുലുക്കിയാല്‍ തീരാത്ത വിദ്വേഷമൊന്നും ഞാന്‍ ആരിലും കണ്ടില്ല. പക്ഷെ, പതിവില്ലാത്ത ചിന്തകളുമായി വരുന്നവരെ പെട്ടെന്നു ആട്ടരുത്.

സഹിഷ്ണുത എന്നെഴുതിയപ്പോള്‍ ഇന്‍‌ജി ന്റെ അമ്മെ! എന്നു വിളിച്ചില്ലെ?. വിളിച്ചു പോവും.!
അതു അങ്ങനെ പെട്ടെന്നെടുത്ത് ഉപയോഗിക്കാന്‍ പറ്റിയ ഒന്നല്ല. :-)

-മറിയം-

 
At 12:43 PM, Blogger അരവിന്ദ് :: aravind said...

അഗ്രിഗേറ്ററുകളെ ബയോളജി ലാബില്‍ തവളയെ ഡിസക്റ്റ് ചെയ്യുന്നപോലെ കീറിമുറിക്കാന്‍ വെമ്പുന്ന ടെ‌ക്നോളജീ വിശാരദര്‍ക്കൊന്നും അങ്ങനെയൊന്നുണ്ടാക്കുവാനോ, അത് പരിപാലിക്കാനോ, ഒരു ചെറിയ ഓണ്‍-ലൈന്‍ സമൂഹം കെട്ടിപ്പടുക്കുവാനോ കഴിയില്ല..സമയം, സന്ദര്‍ഭം, സാഹചര്യം ഇവയൊന്നുമില്ല. ഓ പിന്നേ, ജോലിയൊന്നുമില്ലാതെ ഈച്ചയടിച്ചിരിക്കുന്നവരാണല്ലോ ഇപ്പോള്‍ ഇത് ചെയ്യുന്നത്!
ആണും പെണ്ണും കെട്ട വിമര്‍ശനങ്ങളും കൊണ്ട് വരാതെ നേരത്തെ ആരോ പറഞ്ഞ പോലെ വേറൊരു ക‌മ്യൂണിറ്റി ഉണ്ടാക്ക് മാഷെ..എന്നിട്ട് അവിടെ എല്ലാം മെച്ചമായാല്‍ ഇങ്ങോട്ട് വന്ന് ഇതിനെ വിമര്‍ശീര്. അപ്പോ അതിന് ആണുങ്ങള്‍ സംസാരിക്കുന്ന പോലെ ഒരു വിലയുണ്ടാകും.
അല്ലാതെ നാസ റോക്കറ്റ് വിടുന്നത് കണ്ട്, അങ്ങാടിയിലിരുന്ന് ബാപ്പുട്ടിയോ കണാരനോ, ഏയ് അതിപ്പോ അത്ര വല്യ കാര്യൊന്നുല്ല, ഒരു പൈപ്പെടുക്ക്വ, ഒരു വായ അടക്കുക, കരിമരുന്ന് നെറക്ക, തീ കൊടുക്ക്വ. ത്രേയുള്ളൂ..എന്ന് പറയുന്നപോലെ ഇവിടിരുന്ന് വിടുവായത്തരം പറയരുത്.
ഇനി നിങ്ങള്‍ പറയുന്നത് പോലെ ഇതെല്ലാം നിസ്സാരമാണെങ്കില്‍, സത്യമാണെങ്കില്‍ ഒരു രഹസ്യം കൂടെ അറിയുക. ഇവിടെ പിന്മൊഴികള്‍ നടത്തുന്ന ആള്‍ക്കാരെ ബഹുമാനിക്കുന്നത് അവരുടെ ടെക്നിക്കല്‍ നോളജ് ഒന്നും വച്ചല്ല. എല്ലാര്‍ക്കും ഇങ്ങനെ കുതിര കയറാനും അര്‍മാദിക്കാനും ചെറിയൊരു സെറ്റപ്പ് അവരുടെ സമയവും പൈസയും മറ്റും ചിലവാക്കി ഓടിക്കുന്നതിനാലാണ്. അതില്‍ ആവുന്നത്ര ഫ്ലെക്സിബിലിറ്റി നല്‍കുന്നതിലാണ്. (ഫ്ലേക്സിബിലിറ്റി എന്നതിന്, സ്വയം തൂങ്ങാന്‍ ആവശ്യമായത്രയും കയര്‍ എന്നാണ് നിങ്ങള്‍ ധരിക്കുന്നത് എന്ന് തോന്നുന്നു. അത് പള്ളീ പറഞ്ഞാല്‍ മതി)
ആര്‍ക്കെങ്കിലും ആരെങ്കിലും ഇവിടെ അധികാരസ്വരത്തില്‍ സംസാരിക്കുന്നത് പോലെ തോന്നിയെങ്കില്‍, അത് അവരുടെ സ്വയരക്ഷയെ കരുതിയാണെന്ന് മാത്രം മനസ്സിലാക്കുക. രക്ഷ എന്നുദ്ദേശിച്ചത്, സമയനഷ്ടം, പണനഷ്ടം, മാനനഷ്ടം എന്നിവയില്‍ നിന്നുള്ള രക്ഷ എങ്ങനേയും എടുക്കാം. അതിനുള്ള അവകാശം അവര്‍ക്കില്ലേ?
ഇല്ലെങ്കില്‍ ലിയോനാര്‍ഡും പിള്ളേരും പോയി ഒരു ഉട്ടോപ്പിയന്‍ അഗ്രിഗേറ്റര്‍ കെട്ടിപ്പൊക്ക്. എന്നിട്ട് ചെയ്യേണ്ടപോലെയൊക്കെ ചെയ്യ്. അതില്ലാത്തിടത്തോളം കാലം, ഇങ്ങനെ വീരവാദം വിളമ്പി നടന്നാല്‍ അപഹാസ്യനാകാം.

ഏതായാലും കുറേ പാരകളെ കണ്ടതില്‍ സന്തോഷം. അതും കുറ്റം പറയാന്‍ മാത്രം പ്രത്യ്യക്ഷപ്പെടുന്ന അത്ഭുതപ്പാരകള്‍.

എന്നിട്ട് സമയമില്ല എന്നുള്ള ഒരു ന്യായം..കുറ്റം പറയാനും കുത്തിത്തിരിപ്പുണ്ടാക്കാനും യാതൊരു സമയക്കുറവുമില്ല!
നിങ്ങളോക്കെയാണ്‍‌ടോ....ആ ഗ്ലോബലി ഫേയ്മസ് മലയാളി..കട്ടപ്പാരകള്‍.

ജിമ്മിന്റെ അപ്പന്‍.

 
At 12:48 PM, Blogger Rasheed Chalil said...

അരവിന്ദാ... യു സെഡ് ഇറ്റ്...

 
At 1:03 PM, Blogger കണ്ണൂസ്‌ said...

എന്തായാലും, ഇടതുപക്ഷം ഉന്നയിച്ച പ്രശ്‌നമല്ല ഇപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്‌.

ഇത്രയും വായിച്ചിട്ടും എനിക്ക്‌ മനസ്സിലായില്ല, എന്താ ഇവിടത്തെ പ്രശ്‌നം?

ലിയോനാര്‍ഡേ, താങ്കള്‍ക്ക്‌ വേറേ ബ്ലോഗ്‌ അഗ്ഗ്രിഗേറ്റര്‍ ഉണ്ടാക്കുകയോ, ഉണ്ടാക്കാന്‍ വേണ്ട സാങ്കേതിക വിവരം തരികയോ ചെയ്യാം, എന്താ പ്രശ്‌നം?

മറിയം, നിങ്ങളുടെ സുഹൃത്ത്‌ രണ്ട്‌ അനോണി ഒളിയമ്പ്‌ കൊണ്ടപ്പോഴേക്കും ബ്ലോഗിംഗ്‌ നിറുത്തിയോ? തുടരാന്‍ പറയൂ. തനി മലയാളത്തിലും പിന്‍മൊഴികളിലും വന്നില്ലെങ്കിലും, നല്ല സൃഷ്ടിയാണെങ്കില്‍ വായിക്കാന്‍ ആളുണ്ടാവും. സംശയം വേണ്ട.

തെറി തെറിയായിത്തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്‌, മരപ്പട്ടി എഴുതിയിട്ടുണ്ട്‌, പെരിങ്ങോടന്റെ പല കഥകളിലും സാന്ദര്‍ഭികമായി വര്‍ണ്ണനകള്‍ കടന്നു വന്നിട്ടുണ്ട്‌, സദാചാരനിയമങ്ങള്‍ (?) പാലിക്കാത്ത ലേഖനങ്ങള്‍ കല്ലേച്ചി എഴുതിയിട്ടുണ്ട്‌. ആരെങ്കിലും പ്രശ്നം ഉണ്ടാക്കുന്നുണ്ടോ?

ഇതിങ്ങനെ പോട്ടേപ്പാ.. കൂടുതല്‍ വേണമെന്ന് തോന്നുന്നവര്‍ അങ്ങിനെ എഴുതൂ.. വായിക്കുന്നവര്‍ വായിക്കും.. അതു പോരേ?

 
At 1:04 PM, Blogger K.V Manikantan said...

====
ഞാന്‍ പറഞ്ഞ് അവനൊരു ബ്ലോഗ് തുടങ്ങി. അത്ര മഹത്തരമൊന്നുമായിരുന്നില്ല. പക്ഷെ ആയേനെ. പക്ഷെ, ദേ വരുന്നു സദാ ചാരം മൂടി കിടക്കുന്നവരുടെ അനോളിയമ്പുകള്‍. അവന്‍ ക്യുബിക്ക്ക്കിളിനു മുകളിലൂടെ തലയിട്ടു എന്നെ നോക്കി. “കഷ്ടം” എന്നു പറഞ്ഞില്ല പകരം ഒന്നു ചിരിച്ചു. ഞാന്‍ നാണിച്ചു പോയി.
(വ്യക്തിപരമായിപ്പോയി. ചോദിച്ചതു കൊണ്ട് പറഞ്ഞതാണ്. ബ്ലൊഗ്ഗ് രഹസ്യമായി പറയാം)
-മറിയം-
=======
ഞാന്‍ പറഞ്ഞ് വേറൊരുവനും തുടങ്ങി. മറിയത്തിന്റെ കൂട്ടുകാരനെപ്പോലെയല്ലാത്തതിനാല്‍
ആലാഹയുടെ പെണ്മക്കളില്‍ സാ‍റാ ജോസഫ് ഉപയോഗിച്ച ഒരു വാക്ക് -കണ്ണൂസിന്റെ ഒരു പോസ്റ്റില്‍ ഒരു ചേച്ചിയും അത് ഉപയോഗിച്ചിട്ടുണ്ട്- അവന്‍ എന്റെ നേരെ ഉപയോഗിച്ചു. സങ്കടമതല്ല...
അതൊന്നും ഉപയോഗിക്കത്തവനായിരുന്നു അവന്‍.

 
At 1:10 PM, Anonymous Anonymous said...

പ്രശ്നം നിസ്സാരമാണ് കണ്ണൂസേ...
ഏവൂരാനും പെരിങ്ങോടനും വിശ്വവും മറ്റും ഇവന്മാരുടെ കാല്‍കല്‍ വന്ന് അയ്യോ നിങ്ങള്‍ മഹാ സംഭവങ്ങളാണേ..ഞങ്ങളൊക്കെ വെറും പുഴുക്കളാണേ...അറിവില്ലായ്മ കൊണ്ട് പലതും ചെയ്തതാണേ..ഇനി നിങ്ങള്‍ പറയും പോലെ എങ്ങിനെ വേണമെങ്കിലും ഇത് നടത്താമേ..എല്ലാം നിങ്ങളുടെ പേരിലാക്കാമേ, ഒപ്പെവിടെയിടണം എന്ന് പറഞ്ഞാലും...ഇതെങ്ങനെ നടത്തണം എന്ന് ഉത്തരവിട്ടാലും പ്രഭോ എന്ന് പറഞ്ഞ് ഓച്ഛാനിച്ച് നില്‍ക്കണം.
അത്രേയുള്ളൂ. അല്ലേ അപ്പികളേ? :-)
എന്നിട്ട് മറ്റുള്ളവര്‍ക്ക് (ആരാണാവോ ഈ അദൃശ്യരായ മറ്റുള്ളവര്‍) വേണ്ടി സംസാരിക്കാന്‍ വരുന്ന ചാവേറുകളാണെന്ന് ഒരു നാടകം. സ്പെല്ലിംഗ് മിസ്റ്റേക്ക്..ചാവേറുകളല്ല, ചവറുകളാണ്.

jimminte appante appan

 
At 1:16 PM, Blogger mariam said...

:-)

 
At 1:19 PM, Blogger vinayan said...

ആരും അധികം ചൊറിയാതിരിക്കുന്നതാണ് നല്ലത്. ഒന്നും രണ്ടും ഗ്രൂപ്പുകാര്‍ ചൊറിഞ്ഞാല്‍ മിതവാദികളായ എന്നെപ്പോലുള്ളവര്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കി രണ്ടുകൂട്ടരെയും ചൊറിയാന്‍ തുടങ്ങും.

 
At 1:21 PM, Anonymous Anonymous said...

കൂട്ടുകാരേ കാള പെറ്റെന്നു കേട്ട്‌ കയറെടുക്കാതെ. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമെന്ന് പറഞ്ഞപോലെ ബൂലോഗം ഇഷ്ടപ്പെടാത്ത ഒന്നു രണ്ടു പേര്‍ ഇങ്ങനെ മൂലക്കിരുന്നു ഇതാണോ മഹാ കാര്യം ഇവിടെന്താ മഹാകാര്യം നീയൊക്കെയാണൊ ഇത്ര കേമന്‍ എന്നു ചോദിച്ചോണ്ടിരിക്കും.. മൈന്‍ഡ്‌ ചെയ്യാണ്ടിരുന്നാല്‍ ഇവിടെ പിറുപിറുത്തോണ്ട്‌ ഇരിക്കും. അത്‌ നടക്കട്ടെന്നേ. എല്ലാര്‍ക്കും കൂടി ഡെഡിക്കേറ്റ്‌ ചെയ്ത ഒരു ഗാനം ‍ വച്ചു തരാം.

"എലി തുമ്മിയാല്‍ മല വീഴുമോ
എരി തീയില്‍ ഇടി വേവുമോ?
വഴിയില്‍ ചേക്കയുണരും
വാലു വിറയന്‍ പക്ഷി പറയും
ഭൂമിയിനി അടിമുടി കുലുങ്ങും
എന്‍ തൂവലൊന്നനങ്ങുമ്പോള്‍"

 
At 1:27 PM, Blogger ശിശു said...

ഈ വെടിവഴിപാടില്‍ ശിശുവിന്റെ വക ഒരു വെടികൂടി..
അവനവന്‍ കുരുക്കുന്ന
കുരുക്കഴിച്ചെടുക്കുമ്പോള്‍
ഗുലുമാല്‍

 
At 1:32 PM, Blogger Narayanan said...

അടിയന്‍ ലച്ചിപ്പോം...

അധവാ...

അരവിന്ദന്റെ കമന്റ്!

 
At 1:39 PM, Blogger vinayan said...

അവനവന്‍ കുരുക്കുന്ന
കുരുക്കഴിച്ചെടുക്കുമ്പോള്‍
ഗുലുമാല്‍..... ശിശു പാടിയത് ഒരുപാട്ടല്ല... വെല്ലുവിളി നടത്തിയിട്ടും നടപ്പില്‍ വരുത്താതെ വരുമ്പോള്‍ ലിയോയ്ക്കും കൂട്ടര്‍ക്കും ഈ പാട്ട് Backgroundil കേള്‍ക്കാം.

അഗ്രഗേറ്റര്‍ നടത്തുന്നത് നടപ്പില്ലാത്ത കേസാണെന്ന് അരവിന്ദനും കൂട്ടരും പറഞ്ഞത് ആരെങ്കിലും പൊളിച്ചാല്‍ അവരും കേള്‍ക്കും ഈ പാട്ട് Backgroundil.

അസ്സലായി ശിശു

 
At 1:50 PM, Blogger അതുല്യ said...

ഇടതപക്ഷമേ, ഞാനും പത്തിരുപത്‌ കൊല്ലമ്മായിട്ട്‌ ഒരു മുഴുനീള ഇടത്‌ തന്നെ.

ഇവിടെ ഈ കൂട്ടായ്മയില്‍ ആരുടെ ബ്ലോഗ്‌ എന്നതിലുപരി, എന്ത്‌ എങ്ങനെ എഴുതിയിരിയ്കുന്ന് എന്നതിലാണു കൂടുതല്‍ ഊന്നു കൊടുക്കുന്നത്‌. ഒരുപാടു ബ്ലോഗര്‍മ്മര്‍ ഇപ്പഴും മറവില്‍ തന്നെ. ഒരു മീറ്റ്‌ ഉണ്ടായത്‌ കൊണ്ട്‌ ഒരു ചെറിയ ശതമാനം ആളുകളേ കണ്ടു എന്നല്ലാതെ, ഇനിയും ഒരുപാടു പേരെ നമ്മള്‍ മുഖാമുഖം കാണാനും അറിയാനുമുണ്ട്‌. അത്‌ കൊണ്ട്‌ ആരു എഴുതിയെന്നല്ലാ, എന്ത്‌ എങ്ങനെ എഴുതിയെന്നാണു കാര്യം.

അശ്ലീലത്തിനു ഒരു തടയും വേണ്ട. കുടുംബ സമേതം തന്നെയാണു തിരമാലയ്കിടയില്‍ നിന്നും സില്‍ക്ക്‌ സാരിയുടുത്ത്‌ പൊങ്ങിയ സില്‍ക്കിനേ മലയാളികള്‍ കണ്ടത്‌. പക്ഷെ കിന്നാരത്തുമ്പികള്‍ കാണാന്‍, അത്‌ മുഴുനീള ഇക്കിളി സിനിമ എന്നറിഞ്ഞു കൊണ്ട്‌, വാ മോനെ അപ്പന്‍ കൊണ്ടുപോകാംന്ന് പറയുമെന്ന് തോന്നുന്നില്ലാ, ഒരു പക്ഷെ മകന്‍ സ്വന്തമായി പോയാല്‍ പോലും.

മുലയും തുടയും ഒന്നും അശ്ലീലമല്ല ഒരിയ്കലും. മനുഷ്യ ജീവിതത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും വേറൊരു ചേരുവ കണ്ടുപിടിയ്കപെടാത്തതുമായ വിനോദങ്ങളില്‍ ഒന്നു തന്നെ. പക്ഷെ അവ ഒരോരോ തട്ടുകളില്‍ ഗോപ്യത അര്‍ഹിയ്കുന്ന ഒന്നാണു താനും. ലീല കുഞ്ഞിനു മുല കൊടുക്കുന്ന തിരയ്കിലാണു എന്ന് ഫോണിലൂടെ പറയുന്ന ഭര്‍ത്താവു, ഒരിയ്കലും ഞാന്‍ ലീലയുടെ ഇപ്പറഞ്ഞ സാധനം കാണുന്ന തിരയ്കിലാണെന്ന് പറയുമെന്ന് തോന്നുന്നില്ല. അതുപോലെ ഇതാണു ഞങ്ങളുടെ മകന്‍ എന്ന് പറയുന്ന ഒരുവനും, ഞാന്‍ ഭാര്യയുമായി അന്നുണ്ടായ സംഭോഗത്തിന്റെ ഫലമാണിവന്‍ എന്ന് പറയാന്‍ മുതിരാറില്ല. ഈ ഒരു ഔചിത്യം ബ്ലോഗില്‍ പാലിയ്കണമെന്ന് മാത്രമാണു തോന്നുന്നതും, ചിലര്‍ പറഞ്ഞതും,

അല്ലാതെ, തനിമലായാളം റ്റെക്ക്നിക്കാലിറ്റിക്ക്‌ ഒരു വെല്ലുവിളി ഇറക്കല്ലോ, നാരായാണാശാരി പണിത പാലമാണിത്‌, അദ്ദേഹം പറയുന്നവരെ കേറാവൂ എന്ന് ഒന്നും ആരും പറയാനുദ്ധേശിച്ചില്ലാ, പാലത്തിന്റെ ഭാവിയേ ഉദ്ധേശിച്ച്‌, 50 ആക്സില്‍ ലോഡിനു കൂടുതല്‍ കേറ്റിയ വാഹനങ്ങല്‍ ലോഡു കുറച്ച്‌ പോകുക എന്ന് ഒരു അറിയിപ്പാണു എന്ന് കരുതിയാല്‍ എല്ലാ പ്രശ്നവും തീര്‍ന്നില്ലേ? അല്ലാതെ, അല്‍പം മണലും, സിമന്റും ഒക്കെ ചേര്‍ത്ത്‌ ഏത്‌ പോലീസിനും ഇതു കഴിയും എന്ന തര്‍ക്കം നമ്മളേ പോലെ മുതിര്‍ന്നവര്‍ക്ക്‌ നന്നോ കൂട്ടരെ? ദയവായി നമുക്കിത്‌ അവസാനിപ്പിയ്കാം.

 
At 1:55 PM, Blogger അരവിന്ദ് :: aravind said...

വടക്കഞ്ചേരീ..ആ പാട്ട് ഇപ്പോത്തന്നെ ബാക്ക്‍ഗ്രൌണ്ടില്‍ എനിക്ക് കേള്‍ക്കാം.
:-) ആംഗര്‍ മാനേ‌ജ്മെന്റ് ഒരു കോഴ്സിനു ചേര്‍ന്നാലോന്നാലോചിക്കുവാ..എന്നതായാലും പോട്ട്. :-)

വേറൊരു അഗ്രിഗേറ്റര്‍ ഉണ്ടാക്കാന്‍ പറ്റില്ലാന്ന് ഞാന്‍ വെല്ലുവിളിയൊന്നും മുഴക്കീട്ടില്ല കേട്ടോ.
പല അഗ്രിഗേറ്റരുകളും ക്ലബ്ബുകളും, സമൂഹങ്ങളും വളര്‍ന്നു വരുന്നത് നല്ലത് തന്നെയാണ്. ഇവിടെയെഴുതിയ ഒരു കമന്റില്‍ പൊടുന്നനെ വിഷയം മാറി പിന്മൊഴി എന്തോ മഹാകാര്യമാണ്, അതല്ല എന്ന് എഴുതിയതാണ് എന്നെ ചൊടിപ്പിച്ചത്. അങ്ങനെയിവിടെ ആരും അവകാശപ്പെട്ടിട്ടില്ലല്ലോ!
മാണികോണ്‍ഗ്രസ്സ് പോലെ വളരും തോറും പിളരും പിളരും തോറും വളരും എന്നത് ബൂലോഗത്തിന്റേയും വിധിയാകാം. ഇത് പണ്ടൊരിക്കല്‍ പെരിങ്ങ്‌സ് എഴുതിയപ്പൊള്‍ ദുഷ്ടന്‍, ഈ കൂട്ടായ്മ പിളരുന്നതിനേക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചു. ഇപ്പോള്‍ മനസ്സിലാകുന്നു.
പിളര്‍പ്പുകള്‍ അഭിരുചി അനുസ്സരിച്ചാകട്ടെ...അല്ലാതെ ബൂലോഗത്ത് റ്റോറ്റാലിറ്റേറിയന്‍ സ്റ്റൈല്‍ ഭരണമാണ്, അടിച്ചമര്‍ത്തലാണ് എന്നൊക്കെ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. അഗ്രിഗേറ്റര്‍ എനിക്കും വേണെങ്കില്‍ ഒന്നുണ്ടാക്കാം. അതിനുള്ള വെടിമരുന്ന് എന്റെ കൈവശമുണ്ട്. പക്ഷേ അത് ചെയ്യാനുള്ള മനസ്ഥിതിയും സഹൃദയത്ത്വവുമാണ് പ്രചോദനവുമാണ് പ്രശ്നം.
: -)

അതുല്യേച്ചീ...ഈ കമന്റ് നേരത്തെയിട്ടിരുന്നെങ്കില്‍..:-)

 
At 2:21 PM, Blogger സു | Su said...

അതുല്യച്ചേച്ചി പറഞ്ഞത് നൂറു ശതമാനം ശരി. (മണ്ടന്മാര്‍ മറ്റുള്ളവര്‍ പറയുന്നത് ശരി വെക്കും. എന്നെ ആ കൂട്ടത്തില്‍ കൂട്ടിക്കോ).

ഭാര്യയും ഭര്‍ത്താവും ചേര്‍ന്നു കാണുന്ന സിനിമകള്‍ ചിലപ്പോള്‍ അച്ഛനും മകളും ചേര്‍ന്ന് കാണാന്‍ പറ്റില്ല. അമ്മയും മകനും ചേര്‍ന്ന് കാണാന്‍ പറ്റില്ല. നിങ്ങള്‍ക്ക് നേരത്തെ ഭാര്യയുടെ കൂടെ കണ്ടപ്പോള്‍ തോന്നാത്ത അശ്ലീലം ഇപ്പോ എവിടുന്ന് വന്നു എന്ന് ഒരാളോട് ചോദിക്കുന്നത് വിഡ്ഡിത്തമല്ലേ?

ഇവിടെ ബ്ലോഗിലും അതാണ് സ്ഥിതി. എഴുതുന്നവര്‍ ഒക്കെ അശ്ലീലവും ശ്ലീലവും ഒക്കെ തിരിച്ചറിയുന്നവര്‍ ആയിരിക്കും. പക്ഷെ എത്രയോ വായനക്കാര്‍ ഉണ്ട്.
ഒന്നിച്ചിരുന്ന് വായിക്കുന്ന വീട്ടുകാര്‍ ഉണ്ട്. അവരേയും കൂടെ എപ്പോഴും ചിന്തിക്കണം. അശ്ലീലം എഴുതാന്‍ ആഗ്രഹമുള്ളവര്‍ സ്വന്തം വീട്ടുകാര്‍ ഇതൊക്കെ വായിക്കും, അല്ലെങ്കില്‍ വായിച്ചോട്ടെ എന്ന് ഉറപ്പ് തരുമോ? തരുമായിരിക്കും അല്ലേ? എന്നാല്‍ത്തന്നെയും ഒരു സമൂഹത്തിന്റെ, ഒരു ബൂലോഗത്തിന്റെ ഭാഗമാവുമ്പോള്‍ എല്ലാവരുടേയും മനസ്ഥിതി കണക്കിലെടുക്കണം. ഒരു പ്രത്യേക തരത്തില്‍ ബ്ലോഗ് തുടങ്ങാന്‍ ഇവിടെ ആര്‍ക്കും യാതൊരു തരത്തിലും ഉള്ള നിയന്ത്രണം ഇല്ല. എന്തു വേണമെങ്കിലും എഴുതാം. പക്ഷെ, ബൂലോഗക്ലബ്ബിലും, പിന്‍‌മൊഴിയിലും ആ ബ്ലോഗ് പോസ്റ്റ്, അല്ലെങ്കില്‍ അതിലെ കമന്റ് വരണം എന്ന് പറയുന്നത് തെറ്റല്ലേ? ഇപ്പോത്തന്നെ ഒരുപാട് കുട്ടികളും അമ്മമാരും ഒക്കെ ഒരുമിച്ച് ബ്ലോഗ് എഴുതുന്നുണ്ട്. പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കാണാന്‍ പറ്റുന്നത് കുട്ടികളും അടങ്ങുന്ന ഒരു കൂട്ടായ്മയില്‍ നന്നോ? അങ്ങിനെ ഉണ്ടായാല്‍ നീ നോക്കണ്ട ഞാനേ നോക്കാവൂ എന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? പച്ചാനക്കുട്ടിയോട് വല്യമ്മായി, നാളെ മുതല്‍ നീ ബ്ലോഗുകളും പോസ്റ്റുകളും കമന്റുകളും നോക്കാന്‍ ഇരിക്കരുത്ട്ടോ എന്ന് പറഞ്ഞാല്‍ ആ മോളു എന്ത് വിചാരിക്കും? അമ്മ തന്നെയല്ലേ അറിവുകള്‍ പങ്കുവെക്കാന്‍ പറഞ്ഞത് എന്നിട്ടിപ്പോള്‍ തടയുന്നു എന്ന് വിചാരിക്കില്ലേ?

ഇതൊരു കൂട്ടായ്മയാണ്. കുട്ടികളും വല്യവരും അടങ്ങിയിട്ടുള്ള, മലയാളത്തെ സ്നേഹിക്കുന്ന, കുറേ ആള്‍ക്കാരുടെ കൂട്ടായ്മ.

നമ്മുടെ വീട്ടില്‍ ചവര്‍ നിറയുന്നത് കാണാന്‍ ഇഷ്ടമില്ലാത്തവര്‍ ചവര്‍ കൊണ്ടുപോയി കവലയിലും നിറയ്ക്കില്ല. ചവര്‍ നശിപ്പിക്കുകയേ ഉള്ളൂ.

ആര്‍ക്കും എന്തും എഴുതി ബ്ലോഗ് തുടങ്ങാം. വായിക്കുന്നവരും ഉണ്ടാകും. ഇന്റര്‍നെറ്റില്‍ അശ്ലീല സൈറ്റുകള്‍ നോക്കുന്നുണ്ടെന്നും കരുതി ബ്ലോഗില്‍ മുഴുവന്‍ അത് നിറച്ച് ആരെങ്കിലും, ആരു വേണമെങ്കിലും നോക്കിക്കോട്ടെന്ന് പറയുമോ?

വിഷക്കുപ്പിയുടെ മൂടി.

ഊണുകാലമാവുന്നതുവരെ അടുക്കളത്തിണ്ണയില്‍ മൂടിപ്പുതച്ച് കിടന്ന ഞാന്‍, എണീറ്റപ്പോള്‍, വിഷക്കുപ്പിയുടെ മൂടി മാത്രം കണ്ട് കുപ്പിക്കുവേണ്ടിയുള്ള തിരച്ചില്‍, കൊടുംവിശപ്പ് സഹിച്ച് കൊണ്ട് തുടങ്ങി.

ഡിംഗ്.

;)

 
At 2:30 PM, Blogger രാജ് said...

മറിയം സുഹൃത്തിന്റെ ആ ബ്ലോഗ് ഏതാണു്?

Leonard, പിന്മൊഴി സാങ്കേതികമായി ഒരു വലിയ സംഭവം ആണെന്നു പിന്മൊഴിയിലെ ആരും കരുതുന്നില്ല. പിന്മൊഴികള്‍ക്കു പുറകിലെ ടെക്നിക് ആര്‍ക്കും ഊഹിച്ചെടുക്കാവുന്നതായിരുന്നു, ആദ്യം ചെയ്ത സിബുവും പെരിങ്ങോടനും (early bird get the worm) നിലനിന്നു പോന്നു എന്നുമാത്രം. ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ ഉണ്ടാക്കിയാല്‍ ബ്ലോഗേഴ്സ് കമ്യൂണിറ്റി ഉണ്ടാക്കാമെന്നും ആ കമ്യൂണിറ്റിയില്‍ സദാചാരത്തിനെ കുറിച്ചു പുതിയ നിര്‍വചനങ്ങള്‍ എഴുതിച്ചേര്‍ക്കാമെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണു്. സദാചാരവും (വല്ലപ്പോഴുമുള്ള ചാരവും) പിന്മൊഴി വായിക്കുന്ന കമ്യൂണിറ്റി തിരഞ്ഞെടുത്തവയാണു്, അതില്‍ കമ്യൂണിറ്റിയാണു പ്രതിഫലിക്കുന്നതു്, അതിലെ‍ ‘അശ്ലീലത്തിന്റെ പ്രശ്നം’ ആ കമ്യൂണിറ്റിയുടെ പ്രശ്നമാണു്. ആ കമ്യൂണിറ്റി നില്‍‌നില്‍ക്കുന്നിടത്തോളം കാലം ഈ പ്രശ്നങ്ങളെ കമ്യൂണിറ്റി സംരക്ഷിക്കുന്നവര്‍ ഫലപ്രദമായി നേരിട്ടുവെന്ന് വേണം കരുതുവാന്‍. പിന്മൊഴികളിലേയ്ക്കു കമന്റ് ഫോര്‍വേഡ് ചെയ്യുവാന്‍ കമ്യൂണിറ്റി ആരെയും നിര്‍ബന്ധിക്കുന്നില്ല, താല്പര്യമുള്ളവര്‍ പുതിയൊരു കമ്യൂണിറ്റിയുണ്ടാക്കി മെയിലുകള്‍ ഫോര്‍വേഡ് ചെയ്യുവാന്‍ ആവശ്യപ്പെട്ടുനോക്കുക. ഒരു അഗ്രിഗേറ്റര്‍ ഉണ്ടാക്കുന്നതെങ്ങിനെ എന്നു ക്ലാസെടുത്തു സമയം കളയുന്നതിനു പകരം താങ്കള്‍ക്കു ഐഡിയല്‍ ആയി തോന്നുന്ന ഒരു കമ്യൂണിറ്റിയുണ്ടാക്കുവാന്‍ ശ്രമിച്ചു തുടങ്ങുക, ആ കമ്യൂണിറ്റിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു എപ്പോള്‍ വേണമെങ്കിലും ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ ഉണ്ടാക്കാമല്ലോ (പിന്മൊഴി കമ്യൂണിറ്റിക്ക് തനിമലയാളം എന്ന പോലെ).

 
At 3:40 PM, Blogger തറവാടി said...

ഇതൊക്കെ ഇല്ലാത്തസമയം കളഞ്ഞ് വായിച്ചപ്പോള്‍ തോന്നി , ഇലക്റ്റ്രിക്കല്‍ എന്ചിനീയറിങ്ങിനെ ക്കുറിച്ച് ഒരു ക്ലാസ്സ് എടുത്താലോന്ന്.....കഷ്ടം .....

 
At 5:07 PM, Blogger viswaprabha വിശ്വപ്രഭ said...

വടക്കാഞ്ചേരി പറഞ്ഞത് വളരെ കറക്റ്റ്!
വെറുതെ ഇത്രയൊന്നും ചൊറിഞ്ഞിരുന്ന് ഇല്ലാത്ത കുരു ഉണ്ടാക്കേണ്ട ഒരു ആവശ്യവുമില്ല.

അതുല്യ സധൈര്യമായി ഇങ്ങനെ തുറന്നുപൊളിച്ച് എഴുതിയതു വായിച്ചപ്പോള്‍ അവരോടുള്ള ബഹുമാനത്തിന്റെ സ്കോര്‍ കുതിച്ചു കയറി!

സൂ ഒരു രസികരഞ്ജിനി തന്നെ. എന്നിട്ടു കുപ്പി കിട്ടിയോ? ചാരത്തിനുള്ളില്‍ നോക്കൂ!

എന്തായാലും ചര്‍ച്ചയ്ക്ക് ഒരു ഗുണമുണ്ടായി. ബ്ലോഗുകളില്‍ മലയാളത്തിലെഴുതിയവയെ ബൂലോഗം എന്നും ബൂലോഗക്ലബ്ബ് എന്ന പബ്ലിക് ബ്ലോഗിനെ ബൂലോഗക്ലബ്ബ് എന്നും വിളിച്ചുപോരുന്ന പോലെ, പിന്മൊഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ബ്ലോഗര്‍മാരെയൊക്കെ കൂടി എന്തു വിളിക്കണം എന്നൊരു സംശയത്തിലായിരുന്നു ഞാന്‍ ഇതുവരെ.
കൂട്ടായ്മ, കൂട്ടായ്മ എന്നേതുനേരവും വിളിക്കുമ്പോള്‍ ചിത്രം വ്യക്തമാവുന്നില്ല.

അതുകൊണ്ട് പെരിങ്ങോടന്റെ കമന്റില്‍ നിന്നും കിട്ടിയ ബള്‍ബു കത്തിച്ച് ഈ കൂട്ടായ്മയെ ഞാന്‍ ഇനി മുതല്‍ ‘പിന്മൊഴിസംഘം’ എന്നു പേര്‍ വിളിക്കുന്നു.

പിന്മൊഴി@ജീമെയില്‍ എന്ന വിലാസത്തിലേക്ക് കമന്റ് ഫീഡ് ചെയ്യുന്നവരൊക്കെ പിന്മൊഴി സംഘത്തില്‍ സ്വയമേവ അംഗമാവും!

ഞാന്‍ അതിലുണ്ട്!
ജയ് മലയാളം, ജയ് ബൂലോഗം, ജയ് പിന്മൊഴിസംഘം!

 
At 5:20 PM, Blogger ഇടിവാള്‍ said...

വിശ്വേട്ടാ.. പിന്മ്ഴിയും റീഫ്രഷ് ചെയ്തിരുന്ന്, ജോലിയില്‍ മടികൂടുന്നതിനാല്‍, അവരെ പിന്‍‌മടിയന്മാര്‍ , അഥവാ പിന്‍‌മുടിയന്മാര്‍ എന്നു വിളിക്കുന്നതാണു നല്ലത്..
( ഞാന്‍ ഓടി..)

 
At 6:35 PM, Blogger തരികിട said...

ഹാവൂ...
ഇടിമിന്നലുകളോടെയുള്ള നല്ല ഒരു മഴ പെയ്ത് തോര്‍ന്നതു പോലുണ്ട്. ഇറയത്ത് നിന്ന്‌ വെള്ളമുറ്റുന്നത് കേള്‍ക്കാം...

പ്ലക്... പ്ലക്... പ്ലക്...
(reading speed 1പ്ലക്/Sec)


സെര്‍വര്‍ വാടകയ്ക്കു കൊടുക്കപ്പെടും
with built-in IDS (അശ്ലീലത ഡിറ്റക്ഷന്‍ സിസ്റ്റം)

 
At 9:15 PM, Blogger mariam said...

പെരിങ്ങ്സ്‌
അതു തന്നെ. ഇന്നു നിങ്ങള്‍ പോയി നോക്കിയ ആ ബ്ലോഗ്‌ തന്നെ(?). :-). ആരോടും പറയല്ലേ.. അതു കീറിമുറിച്ച്‌ അടുത്ത പ്രശ്നം. അതത്ര കാര്യമായത് കൊണ്ടല്ല സാന്ദര്‍ഭികവശാല്‍ പറഞതാണ്. എഴുതിയത്‌ പക്ഷെ എടുത്താല്‍ പൊങ്ങാത്ത ഇനമാണെന്നതു മുന്നൂറ്‌ തരം.

 
At 9:29 PM, Anonymous Anonymous said...

അയ്യേ! മറിയം മാഷേ, ഷേം ഷേം ഉണ്ട് കേട്ടൊ. ഏതൊ രണ്ട് അനോണികള്‍ എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി...അതും ഇവിടത്തെ അധികാരികളും തമ്മില്‍ എന്തു ബന്ധം?
എഴുതാനിഷ്ടമുള്ള സുഹൃത്ത് എഴുത്ത് നിറുത്തുമൊ?

തനിമലയാളവും പിന്മൊഴിയും ഒക്കെ ദൂരദര്‍ശന്‍ പോലെയാണ്. ഇത്രേം ചാനലുകള്‍ വന്നിട്ടും ഏറ്റവും കൂടുതല്‍ റീച്ചബിളിറ്റി ഇപ്പോഴും ദൂരദര്‍ശന് തന്നെയല്ലെ? സീന്‍ ഒക്കെ വരുമ്പൊ പൂവ് കാണിക്കുന്ന നമ്മുടെ ഓണ്‍ ദൂരദര്‍ശന്‍ :-)

പിന്നെ ഒരു എം.ടി.വി തുടങ്ങണമെങ്കില്‍ അതില്‍ ദൂരദര്‍ശന്‍ ഓഡിയന്‍സ് വരണമെന്ന് വാശി പിടിക്കാമൊ? അതു ന്യായമാണൊ?

ഈ അനോണിമസുകള്‍ അങ്ങിനെ പലതും പറയും.അവര്‍ക്ക് ഭയങ്കര ധൈര്യാ..അതോണ്ടാ അവര്‍ പേരു വെക്കാണ്ട് വരണെ..അത്രേം ധൈര്യശാലികള് പറയണത് ശ്രദ്ധിക്കാന്‍ പോലും പാടില്ല. അവരു ഇന്ന് പറായുന്നത് നാളെ അല്ലെങ്കില്‍ അടുത്ത് സെകണ്ട് തന്നെ മാറ്റി ചവിട്ടാലൊ. അതോണ്ട് അവര് പറയുന്നത് എടുത്ത്..യ്യെ! ഷേം ഷേം ട്ടൊ..
:-)

 

Post a Comment

<< Home