ഐ.ടി മിഷന് ഒരു പണിയുമില്ല

കേരള സംസ്ഥാനസര്‍ക്കാറിന്റെ ഐ.ടി മിഷന് ഒരു പണിയുമില്ലാതെ ഇരിക്കുകയാണ്. പ്രവര്‍ത്തനത്തിന് നല്‍കിയ കാശ് ഉപയോഗിക്കാനാകാതെ അവര്‍ തിരികെ നല്‍കിയിരിക്കുകയാണ്. നന്നായി. ദുര്‍വ്യയം ചെയ്യാന്‍ തോന്നിയില്ലല്ലോ. അഭിനന്ദനാര്‍ഹം തന്നെ ഈ മനോഭാവം.വാര്‍ത്ത കാണുക
7 Comments:
ഇടത്പക്ഷമേ, വാര്‍ത്ത ക്വോട്ട് ചെയ്തതിന് നന്ദി. ഇത് എല്ലാവരും അറിയേണ്ട ഒരു കാര്യം തന്നെ. കഷ്ടം തന്നെ ഇവരുടെ കാര്യം. ഓര്‍ക്കുമ്പോള്‍ തള്ളവിരലില്‍ നിന്ന് പെരുത്തെ കേറുന്നു.
ശ്രീജീ,
എന്നെ പോലെ ഇവരുടെ കാര്യം ഓര്‍ക്കാതിരിക്കൂ. ഇനി അഥവാ ഓര്‍മ്മ വന്നാല്‍ തന്നെ ഷക്കില്‍മറിയാദികളെ കുറിച്ച് ഓര്‍ത്തിട്ടായാലും ശരി ആ ചിന്തയെ മായ്ച്ച് കളയൂ.മനസമാധാനം കിട്ടും.
അതെന്താ ദില്‍ബാ,ഇത് ഓര്‍ക്കാതിരിക്കാന്‍ കാരണം? ഇങ്ങനെ ഓരോ വിവരക്കേട് ഓര്‍ക്കാതിരിക്കാന്‍ തുടങ്ങിയാല്‍ ഉടനേ തന്നെ നമ്മള്‍ നാട്ടില്‍ ഒരു ഭരണകൂടം ഉണ്ടെന്ന് മറന്ന് പോകുമല്ലോ.
ശ്രീജീ കുറച്ച് കാലം മുമ്പ് വരെ ഒരു പാട് ചിന്തിക്കുകയും ഇവരെ നന്നാക്കാന്‍ ശ്രന്മിക്കുകയുമൊക്കെ ചെയ്തതാ. ചെറുപ്പക്കാര്‍ വേണ്ടേ നന്നാക്കാന്‍ എന്നൊക്കെ പറഞ്ഞ് നടന്ന എനിക്ക് 22 വയസ്സില്‍ മന്ദത ബാധിച്ചിരിക്കുന്നു.മടുത്തു ശ്രീജീ മടുത്തു.
ഐ.ടി. മിഷന്‍ പൈസ ചെലവാക്കാത്തത് വലിയ വാര്‍ത്തയായി കണക്കാക്കേണ്ട. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് പൊറുതി മുട്ടുന്ന കേരള സര്‍ക്കാര്‍ ധനകാര്യ കമ്മീഷന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും പദ്ധതി വിഹിതം ലാപ്‌സ് ആക്കിയ കണക്കുകള്‍ എവിടേയെങ്കിലും കിട്ടുമെങ്കില്‍ വായിച്ചു നോക്കൂ.
കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഓട ഭരണത്തിന്റേയും അതിനു മുന്‍പുള്ള 10 കൊല്ലങ്ങളിലെ ദുര്‍ഭരണത്തിന്റേയും കറ കഴുകിക്കളയാന്‍ തന്നെ നമുക്ക് ഇനി ഒരു 10 കൊല്ലം കൂടി വേണ്ടിവരും.
പൈസ ചിലവാക്കാതിരുന്നതു ഐ.ടി. മിഷനൊ അതൊ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനോ? വാര്‍തത ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ കുറിച്ചാണല്ലൊ? രണ്ടും രണ്ടു സ്ഥാപനങ്ങള്‍ ആണെന്നു ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ പ്രവര്‍തതനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണതിനു സമയമായിരിക്കുന്നു. ഈ തുക മാത്രമല്ല കേരളത്‌തിലെ മുഴുവന്‍ നഗരസഭകളില്‍ നിന്നുമുളള പൈസകൂടിയുണ്ട് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ കയ്യില്‍!!!!!!!!
എന്നു പറഞ്ഞാല് ശരിയാവുമോ. പണിയുണ്ട്. മൈക്രോസോഫ്റ്റിനു വിടുപണി. വിന്ഡോസും മൈക്രോസോഫ്റ്റ് ഓഫീസ് സ്വീറ്റും (നാട്ടുനടപ്പനുസരിച്ച് സ്യൂട്ട്) വിറ്റു കാശാക്കാന് ഹെല് ഗെയ്റ്റിനെ സഹായിക്കുന്നു.
Post a Comment
<< Home