Tuesday, July 25, 2006

കുറ്റവാളികളും പൌരാവകാശവും

മദ്യപിച്ച്‌ വണ്ടിയോടിച്ച്‌ പോലീസ്‌ പിടിയിലായ മന്ത്രിപുത്രനെ പോലീസ്‌ വിട്ടയച്ചതായി വാര്‍ത്ത. പോലീസ്‌ കസ്റ്റഡിയില്‍ ദിവസം ഒന്ന്‌ എന്ന കണക്കിന്‌ ആളുകള്‍ മരിക്കുന്നതായും വാര്‍ത്താപത്രങ്ങള്‍ തന്നെ പറയുന്നു. പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ ജീവനും കൊണ്ട്‌ രക്ഷപ്പെടാന്‍ മന്ത്രിപുത്രനാവണമെന്നു വന്നാല്‍ കേരളത്തില്‍ ഇനിയും എത്ര മന്ത്രിമാര്‍ വേണ്ടിവരും?പരിഹാരമില്ലാത്ത പ്രശ്നം തന്നെയിത്‌.
ജനകീയജനാധിപത്യം വന്നാലല്ലാതെ എല്ലാവര്‍ക്കും ഫീസിളവ്‌ കിട്ടില്ല എന്ന്‌ മന്ത്രി ബേബി.
അല്ലെങ്കില്‍ ഫീസിളവിനെപ്പറ്റി അന്വേഷിക്കാന്‍ നില്‍ക്കാതെ അന്യസംസ്ഥാനത്ത്‌ പോയി പഠിക്കാനുള്ള വകയെങ്കിലും ഉണ്ടായിരിക്കണം. അല്ലാതെ അത്യാഗ്രഹവുമായി എന്‍ട്രന്‍സ്‌ പരീക്ഷയെഴുതി ഉല്‍കണ്ഠയുടെ മുള്‍മുനയില്‍ നില്‍ക്കാന്‍ ആരും പറഞ്ഞിട്ടില്ലല്ലോ.

0 Comments:

Post a Comment

<< Home