Thursday, July 27, 2006

പാവാട

സാനിയയുടെ പാവാടയില്‍ തല്‍പരരായ എന്റെ പ്രിയ വായനക്കാര്‍ പൌരാവകാശപ്രശ്നത്തില്‍ ഉദാസീനരാണെന്നാണ്‌ കാണുന്നത്‌. കഷ്ടം. കഴിഞ്ഞ കുറേ കൊല്ലങ്ങളായി പ്രൊഫഷനല്‍ കോളേജ്‌ പ്രവേശനസമയത്ത്‌ കുട്ടികളും രക്ഷാകര്‍ത്താക്കളും വാള്‍മുനയിലാണ്‌.ഭരിക്കുന്നത്‌ ഏത്‌ പക്ഷമായാലും അവസ്ഥയ്ക്ക്‌ മാറ്റമില്ല. നേതാക്കളുടെ മക്കള്‍ മാര്‍ക്കില്ലാത്തതിനാല്‍ ഏറെയും കേരളത്തിനു പുറത്ത്‌ കാപിറ്റേഷന്‍ ഫീ നല്‍കിയാണ്‌ പഠിക്കുന്നത്‌.അതിനാല്‍ നേതാക്കള്‍ക്കും അവരുടെ വിനീതാനുയായികള്‍ക്കും പ്രശ്നമില്ല.അതിനേക്കാളേറെ കഷ്ടമാണ്‌ പോലീസ്‌ സ്റ്റേഷനിലെ അവസ്ഥ.മന്ത്രിപുത്രന്‌ അവിഹിതമായ ആനുകൂല്യവും സാധാരണക്കാരന്‌ പീഢനവും.എന്തൊരു ആദര്‍ശസുന്ദരമായ അവസ്ഥ!

1 Comments:

At 6:50 AM, Blogger :: niKk | നിക്ക് :: said...

lol @ Saniya's Pavada :))

 

Post a Comment

<< Home