Monday, July 24, 2006

പുരോഹിതന്മാര്‍ എന്തു ചെയ്യണമായിരുന്നു?

കുറച്ചു കാലം മുമ്പ്‌ ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ എന്ന പേരില്‍ ഒരു ബ്രാന്റ്‌ മദ്യം വിപണിയില്‍ ഇറങ്ങിയിരുന്നു. വിവരമറിഞ്ഞ ക്രൈസ്തവവിശ്വാസികളില്‍ ചിലരും പുരോഹിതന്മാരും വികാരഭരിതരായി. സഭയേയും അതിന്റെ പരിപാവനതയേയും അവഹേളിക്കുന്ന നടപടിയാണ്‌ ഒരു മദ്യത്തിന്‌ ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ എന്നു പേരു നല്‍കലെന്നും ഉടനെ അതു പിന്‍വലിക്കണമെന്നും അവര്‍ പ്രമേയം പാസ്സാക്കി. എന്നാല്‍ മദ്യപാനികളിലെ ഗവേഷണതല്‍പരര്‍ എങ്ങനെയാണ്‌ ഈ പേര്‌ മദ്യത്തിനു വന്നതെന്നു കണ്ടെത്തി. യൂറോപ്പിലെ ഒരു പുരോഹിതവിഭാഗമാണ്‌ ഈ ബ്രാന്റിന്റെ ഉടമകള്‍ എന്നും അങ്ങിനെയാണ്‌ മദ്യത്തിന്‌ ഇങ്ങനെ ഒരു ബ്രാന്റ്‌ നെയിം വന്നതെന്നും അവര്‍ കേരളീയരെ അറിയിച്ചു. അതില്‍ പിന്നെ പുരോഹിതന്മാര്‍ ഇക്കാര്യത്തെക്കുറിച്ച്‌ മിണ്ടിയില്ല.ഇതില്‍ നിന്നും മനസ്സിലാക്കേണ്ട കാര്യങ്ങള്‍:
1. കേരളത്തിന്റെ പരിമിതവലയത്തിനുള്ളില്‍ നിന്ന്‌ സഭാദ്ധ്യക്ഷന്മാര്‍ പറയുന്ന കാര്യങ്ങളില്‍ പലതും സാര്‍വ്വദേശീയതലത്തിലുള്ള സഭയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ അറിയാതെയാണ്‌. വികാരപരമായ അത്തരം പ്രസ്താവങ്ങള്‍ക്ക്‌ വാസ്തവവുമായി വലിയ ബന്ധമൊന്നും കാണാനിടയില്ല.
2. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പോലെ മദ്യനിര്‍മ്മാണശാലയും പുരോഹിതന്മാര്‍ക്ക്‌ നടത്താവുന്നതാണ്‌. പോപ്പ്‌ ഇത്‌ വിലക്കിയിട്ടില്ല.
3. അങ്ങിനെ ലഭിക്കുന്ന ആദായം സ്വാശ്രയവിദ്യാലയത്തിന്റെ നടത്തിപ്പിന്‌ ഉപയോഗിക്കാവുന്നതാണ്‌. അങ്ങിനെ പാടില്ലെന്ന്‌ ഒരു പ്രമാണവുമില്ല.
4.കര്‍ഷകരെ രക്ഷിക്കാന്‍ ഇന്‍ഫാമിന്‌ വാണിജ്യരംഗത്തി ഇറങ്ങാമെങ്കില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സൌജന്യവിദ്യാഭ്യാസം നല്‍കാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ ദൈവദോഷം ഒന്നും ഉണ്ടാകാനിടയില്ല.മാത്രമല്ല പുണ്യം കിട്ടുകയും ചെയ്യും. മദ്യപന്മാര്‍ക്ക്‌ വിശ്വസിച്ച്‌ കഴിക്കാവുന്ന ബ്രാന്റ്‌ മദ്യം ലഭിക്കുകയും ചെയ്യും.
ഉപസംഹാരം :സല്‍ക്കര്‍മ്മം ചെയ്യുന്നതിന്‌ ദുരഭിമാനം പ്രതിബന്ധമാകരുത്‌.

0 Comments:

Post a Comment

<< Home